Image

ഹോട്ട് ലിപ് ലോക്കുമായി പ്രീയാ വാര്യരും അഡാര്‍ ലവും

കല Published on 08 February, 2019
ഹോട്ട് ലിപ് ലോക്കുമായി പ്രീയാ വാര്യരും അഡാര്‍ ലവും
ചിത്രീകരണം ആരംഭിച്ച് കൊല്ലം ഒന്നര കഴിഞ്ഞിട്ടും അഡാര്‍ ലവ് ഇതുവരെയും തീയറ്ററുകളിലെത്തിയിട്ടില്ല. എന്നാല്‍ ഇടയ്ക്കിടെ ട്രെന്‍ഡുകളുണ്ടാക്കി ചിത്രത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് പ്രത്യേക മിടുക്കുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ തമിഴ് ടീസറാണ് യുട്യൂബില്‍ തരംഗമായിരിക്കുന്നത്. അഡാര്‍ ലവ് താരം പ്രീയ വാര്യരുടെയും റോഷന്‍റെയും ലിപ് ലോക്ക് രംഗമാണ് തമിഴ് ടീസറിലേത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇപ്പോള്‍ തെന്നിന്ത്യയില്‍ തംരഗമായിരിക്കുകയാണ്. 
പ്രീയ റോഷനെ കണ്ണിറുക്കി കാണിക്കുന്ന മലയാളം ടീസറിലൂടെയാണ് അഡാര്‍ ലവ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ഒറ്റ ടീസറിലൂടെ പ്രീയ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ താരമായി മാറി. സല്‍മാന്‍ ഖാന്‍ വരെ പ്രീയയെ അഭിനന്ദിച്ചു. പിന്നീട് മണിക്യമലരായ പൂവി എന്ന ഗാനമാണ് അഡാര്‍ ലവ് എന്ന ചിത്രത്തെ ട്രെന്‍ഡാക്കിയത്. ഇതിന് ശേഷം ഫ്രീക്ക് പെണ്ണേ എന്ന പാട്ടായിരുന്നു ട്രെന്‍ഡ്. ഇപ്പോള്‍ ലിപ് ലോക്കുമായി വീണ്ടും ട്രെന്‍ഡായിരിക്കുന്നു അഡാര്‍ ലവ്. ചിത്രം ഫെബ്രുവരി 14ന് റിലീസിനെത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക