Image

റഫാലില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ടതായി പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

Published on 08 February, 2019
 റഫാലില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ടതായി പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍
30000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപെടുത്തലുമായി അന്നത്തെ പ്രതിരോധ സെക്രട്ടറി. 
പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ട്‌ റഫേല്‍ കരാറില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്‌ വന്നത്‌ ലോക്‌സഭ തിരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്‌ വന്‍ തിരിച്ചടിയാകും.

പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ മറികടന്ന്‌ പി എം ഒ നേരിട്ട്‌ കരാണിലായി സമാന്തര ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ പ്രതിരോധ സെക്രട്ടറി എതിര്‍പ്പറിയിച്ചിരുന്നെന്നുമാണ്‌ പുറത്തുവന്ന വാര്‍ത്ത.

അന്നത്ത്‌ പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍ കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇത്തരം ഇടപെടലുകള്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നിലപാടുകള്‍ക്ക്‌്‌ എതിരാണെന്നും മുന്നറിയപ്പ്‌ നല്‍കിയിരുന്നു.
ദി ഹിന്ദു പത്രമാണ്‌ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ വാര്‍ത്ത പുറത്തു വിട്ടത്‌.അനാവശ്യ ഇടപെടലുകളില്‍ അതൃപ്‌തി അറിയച്ച്‌ ഡിഫന്‍സ്‌ സെക്രട്ടറി ഫയലില്‍ ഇങ്ങനെ കുറിച്ചു.

` ഫ്രഞ്ച്‌ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതകള്‍ക്ക്‌ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്ന ഇത്തരം ഇടപെടലുകള്‍ പി എം ഓഫീസ്‌ ഒഴിവാക്കുന്നതാണ്‌ നല്ലത

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക