Image

മുന്നാക്ക സാമ്പത്തിക സംവരണം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി

Published on 08 February, 2019
മുന്നാക്ക സാമ്പത്തിക സംവരണം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി
മുന്നാക്ക സാമ്പത്തിക സംവരണ നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേല്‍ജാതിക്കാര്‍ക്ക്‌ പത്ത്‌ ശതമാനം സംവരണം നല്‍കുന്ന നിയമം നടപ്പാക്കാരുതെന്നാവശ്യപ്പെട്ട്‌ ബിസിനസുകാരന്‍ ടെഹ്‌സീന്‍ പൂനാവാല നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ വിസമ്മതം. കേന്ദ്രസര്‍ക്കാറില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഈ ആവശ്യം ഉന്നയിച്ച്‌ ജന്‍ഹിത്‌ അഭിയാന്‍, യൂത്ത്‌ ഫോര്‍ ഈക്വാലിറ്റി തുടങ്ങിയ സംഘടനകള്‍ നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നിയമത്തിനെതിരെ തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവും ദ്രാവിഡ കഴകവും കോടതിയെ സമീപിച്ചിരുന്നു. ഡി.എം.കെസമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ജനുവരി 21ന്‌ കേന്ദ്രസര്‍ക്കാറിന്‌ കോടതി നോട്ടീസ്‌ അയച്ചിരുന്നു.

സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തികമായ ഉന്നമനത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ്‌ പൂനാവാല ഹര്‍ജിയില്‍ പറയുന്നത്‌. സമാനമായ വാദം തന്നെയാണ്‌ യൂത്ത്‌ ഫോര്‍ ഈക്വാലിറ്റിയും കോടതിയില്‍ ഉന്നയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക