Image

ഗൃഹപ്രവേശത്തിന് മോടി കൂട്ടാന്‍ കൊണ്ടുവന്ന ആനയുടെ പിന്നിലിട്ട് പടക്കംപൊട്ടിച്ചു; വിരണ്ടോടിയ ആന ചവിട്ടി രണ്ടുമരണം

Published on 08 February, 2019
ഗൃഹപ്രവേശത്തിന് മോടി കൂട്ടാന്‍ കൊണ്ടുവന്ന ആനയുടെ പിന്നിലിട്ട് പടക്കംപൊട്ടിച്ചു; വിരണ്ടോടിയ ആന  ചവിട്ടി രണ്ടുമരണം

തൃശ്ശൂര്‍: ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനും പങ്കെടുക്കാനെത്തിയ ആന ഇടഞ്ഞോടി രണ്ട് പേരെ കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു.  കണ്ണൂര്‍ സ്വദേശി ബാബു(66) കോഴിക്കോട് നരിക്കുനി മുരുകന്‍ (60) എന്നിവരാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. 

അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ ഇവര്‍ക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ബാബു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുരുകന്‍ ആശുപത്രില്‍ വെച്ചും മരണപ്പെടുകയായിരുന്നു. കുടുംബസുഹൃത്തിന്റെ ഗൃപ്രവേശനത്തിന് എത്തിയതായിരുന്നു ഇവര്‍.

ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്.  ഈ സമയത്താണ് അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിയത്. പടക്ക ശബ്ദം കേട്ട് പരിഭ്രാന്തനായി ആന ഓടി. ഈ സമയം ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു ആനയെ തളച്ചത്.  

ഈ സമയത്താണ് അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിയത്. പടക്ക ശബ്ദം കേട്ട് പരിഭ്രാന്തനായി ആന ഓടി. ഈ സമയം ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു. തിക്കിലും തിരക്കിലും എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്.  ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുണ്ട്. 

Join WhatsApp News
ജോർജ് 2019-02-08 13:42:39
ദിനോസറുകൾക്കു വംശനാശം സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ആ ജീവിക്കും ഒരു പക്ഷെ ഇതേ അവസ്ഥ വന്നേനെ. ക്ഷേത്രങ്ങളിൽ മാത്രം നേരിട്ടിരുന്ന പീഡനം ഇന്ന് പള്ളികളിലും കല്യാണ വീട്ടിലും ഗ്രഹ പ്രവേശനങ്ങൾക്കും വരെ കണ്ടു വരുന്നു. ആന എന്ന വന്യ ജീവിയെക്കുറിച്ചു Dr Augustus Morris ഈയിടെ ശാസ്ത്രീയ പ്രസേൻറ്റേഷൻ നടത്തുകയുണ്ടായി. മൃഗ സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് 
https://www.youtube.com/watch?v=mg7oQvtD1ZQ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക