Image

ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് 30 വരെ നീട്ടി

Published on 16 April, 2012
ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ്  30 വരെ നീട്ടി
കൊല്ലം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത് കേസ് പരിഗണിക്കുന്ന കൊല്ലം സിജെഎം കോടതിയാണ് ഇവരുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് നാവികരെ കോടതിയിലെത്തിച്ചത്. ഇറ്റാലിയന്‍ സൈനിക ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായിരുന്നു. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാവികര്‍ കൊല്ലം തീരത്തുവെച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക