Image

ഹജ്ജിന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തെ അയയ്‌ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

Published on 16 April, 2012
ഹജ്ജിന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തെ അയയ്‌ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹജ്ജിനായി പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തെ അയയ്‌ക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇത്തരമൊരു സംഘത്തിന്റെ ആവശ്യമെന്തെന്നും കോടതി ചോദിച്ചു.

സംഘത്തില്‍ അംഗങ്ങളായി ചിലര്‍ നിരവധി തവണ ഹജ്ജിന് പോയതായും കോടതി നിരീക്ഷിച്ചു. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഈ പതിവ് അവസാനിപ്പിക്കണമെന്നും അതുവരെ പരമാവധി നാലോ അഞ്ചോ പേര്‍ മാത്രമേ സൗഹൃദസംഘത്തില്‍ ഉള്‍പ്പെടാവൂ എന്നും കോടതി നിര്‍ദേശിച്ചു. 32 പേരായിരുന്നു പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ ഹജ്ജിന് പോയിരുന്നത്. ഇത് 10 ആക്കി ചുരുക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഹജ്ജ് നയം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഹജ്ജ് വാണിജ്യപരമായ പ്രവര്‍ത്തിയല്ലെന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരോട് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ജനാ പ്രകാശ് ദേശായിയും ആണ് ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. കേസ് വീണ്ടും ഏപ്രില്‍ 30 ന് പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക