കോണ്‍ഗ്രസില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കില്ല, 25ന് സ്ഥാനാര്‍ത്ഥിപട്ടിക നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
Published on 09 February, 2019
തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാരെ മത്സരിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാനകോണ്‍ഗ്രസില്‍ തുടക്കമാകും. 25-ന് മുമ്ബ് സ്ഥാനാര്‍ത്ഥിപ്പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ.പി.സി.സിയ്ക്ക് നിര്‍ദേശം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല