Image

ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ അന്തരിച്ചു

Published on 09 February, 2019
ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ അന്തരിച്ചു
ചിക്കാഗോ: ബഹുമുഖ പ്രതിഭയും എല്ലാ നല്ല കാര്യങ്ങള്‍ക്കും നിര്‍ലോപം സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നസുമനസിന്റെ ഉടമയുമായ ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ്-55) നിര്യാതനായി. സാമൂഹ്യ സാസ്‌കാരിക രംഗത്തും കലാരംഗത്തും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ജോയ് ചെമ്മാച്ചേല്‍ ബിസിനസ്സ് രംഗത്തും കാര്‍ഷിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു.

ബന്ധുക്കളെയും ലോകമെങ്ങുമുള്ള സുഹ്രുത്തുക്കളെയും കണ്ണീരിലാഴ്ത്തി ഏതാനും ദിവസമായി അത്യാസന്ന നിലയിലായിരുന്നു. ആയിരങ്ങളുടെ പ്രാര്‍ഥനകളും ആ സ്‌നേഹമയിയുടെ ജീവന്‍ തിരിച്ചു കൊണ്ടു വരാന്‍ പര്യാപ്തമായില്ല.

ആരെയും കയ്യയച്ചു സഹായിക്കുന്നതിന്  മടി കാണിച്ചില്ല. സഹായം തേടി വരുന്ന ആരോടും 'നോ' എന്നുപറയാന്‍ ഒരിക്കലും തയ്യാറാകാത്ത അപൂര്‍വ വ്യക്തിത്വമായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പൂര്‍ണ ശ്രദ്ധ നല്കി. അപ്പോള്‍ വീടിന്റെ കാര്യം പോലും മറക്കും. അത്ര അര്‍പ്പണ ബോധവും കറ കളഞ്ഞ വ്യക്തിത്വവുമുള്ളവര്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇല്ലാ എന്നു പോലും പറയാം.

ഏതാനും സിനിമയിലും, സീരിയലുകളിലും അഭിനയിച്ചു.

കോട്ടയം സി.എം.എസ്. കോളജില്‍ മാഗസിന്‍ എഡിറ്ററായിരുന്ന ജോയി ചെമ്മാച്ചേല്‍ ആണു ഇല്ലിനോയി മലയാളീ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്. രണ്ടു തവണ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റും കെ സി സി എന്‍ എ യുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആയിരുന്നു.

ഫൊക്കാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

കോട്ടയത്തിനടുത്തു നീണ്ടൂരില്‍ സ്ഥാപിച്ച ജെ.എസ്. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ആയി കൈരളി ടി വി തിരഞ്ഞെടുത്തിരുന്നു. കൃഷിയും മല്‍സ്യം വളര്‍ത്തലും അടക്കം ഫാമിലെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ആയിരക്കണക്കിനാളുകള്‍ നിത്യേന ഇപ്പോഴും എത്തുന്നു.

നീണ്ടൂര്‍ പരേതരായ ലൂക്കോസ്- അല്ലി ടീച്ചര്‍ ദമ്പതികളുടെ പുത്രനാണ്.

ഭാര്യ ഷൈല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൂക്കസ്, ജിയോ, അല്ലി, മെറി

സഹോദരങ്ങള്‍ മോളി (ഷിക്കാഗോ), മത്തച്ചന്‍ (ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ),തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്‌ളോറിഡ), പരേതനായ ഉപ്പച്ചന്‍.

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരിസ് ക്‌നാനായ പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തമ സമുദായ സ്‌നേഹിയും തികഞ്ഞ ദൈവ വിശ്വാസിയും ആയിരുന്നു.


Join WhatsApp News
വിദ്യാധരൻ 2019-02-09 20:04:51
 കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി-
ങ്ങോരില്ല ഘോരാനലൻ (ഘോരനാം മൃത്യു )
സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ-
പ്പക്കസ്തമിക്കുന്നിതി-
ങ്ങിഷ്ടന്മാർ പിരിയുന്നു! ഹാ! -ഇവിടമാ-
ണദ്ധ്യാത്മവിദ്യാലയം! (ആശാൻ -പ്രരോദനം 
Raju Mylapra 2019-02-09 21:24:34
നിറപുഞ്ചിരിയോടെ നിലാവ് പരത്തിയ പ്രിയ സ്നേഹിതൻ ജോയി ചെമ്മാച്ചേൽ ഇനി ഓർമ്മകളിൽ..... FOKANA, FOMAA, PRESS CLUB സംഗമ വേളകളിൽ പങ്കിട്ട പൊട്ടിച്ചിരിയുടെ അലകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു…. പ്രിയ സുഹൃത്തിന്റെ അല്മമാവിന് നിത്യ ശാന്തി നേരുന്നു...
josecheripuram 2019-02-09 21:44:36
When he was here in NEW YORK we had very little private talk about his desire to settle in Kerala.All Malayalees dream to go back,but, very few  cherish that dream.Is that our dreams worth or is it like only a dream?
Sunny Koniyoor 2019-02-09 22:31:40
My heartfelt condolences to the family of Joy Chemmachel. The memories of the joyful times spent with my friend while participating in FOKANA and FOMAA activities are still fresh in my mind. Time and death will not wait for any one. Every one will get his turn in God's time. Rest in Peace.
എ. സി. ജോർജ് , ഹ്യൂസ്റ്റൻ , ടെക്സസ് 2019-02-09 23:41:43
ആദരാജ്ഞലികൾ 
Ipe Valayil 2019-02-10 00:34:09
Heartfelt Condolences!
വിദ്യാധരൻ 2019-02-10 12:36:08
ഒരു നല്ല മനുഷ്യന്റെ ചരമ വാർത്തക്ക് താഴെയും ദുരന്ത കവിതയെഴുതി വെറുപ്പിച്ച മാന്യനായ എന്നോട് സദയം ക്ഷമിക്കുക 
വിവേകം 2019-02-10 16:14:00
വിദ്യയും വിവേകവും തമ്മിലുള്ള വ്യത്യാസം അറിയാവുന്നതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു.
NG jJerome ,Foreign Press publications for malayalees outside India 2019-02-10 16:34:16
A very shocking news - unexpected my condolence NG Jerome & Maria Jerome Cochin
വിവേകം 2019-02-10 19:36:47
മരണത്തെക്കുറിച്ചുള്ള ഒരു നല്ല കവിതയുടെ അർഥം മനസ്സിലാക്കാതെ, വിദ്യാധരനെ താറടിച്ചുകാണിക്കാൻ വിദ്യാധരൻ എന്ന പേരിൽ ഞാനെഴുതി പോസ്റ്റ് ചെയ്ത എന്റെ അവിവിവേകത്തെ ഓർത്ത്  ഞാൻ ഖേദിക്കുന്നു


ജോസഫ് നന്പിമഠം 2019-02-10 17:48:27
അകാലത്തിൽ പൊഴിഞ്ഞു പോയ പ്രതിഭക്ക്‌ ആദരാജ്ഞലികൾ 
EM STEPHEN 2019-02-10 18:34:00
Heartfelt Condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക