Image

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം സൗജന്യമായി യൂണിഫോമും വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

Published on 16 April, 2012
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം സൗജന്യമായി യൂണിഫോമും വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം സൗജന്യമായി രണ്ടു സെറ്റ് യൂണിഫോമും വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ ഇത് വിതരണം ചെയ്യുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെയും ബിപിഎല്‍ വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ക്കുമാണ് യൂണിഫോം ലഭിക്കുക. സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍ നിന്നും മുപ്പത്തിയേഴര കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുളളത്.

സര്‍വശിക്ഷാ അഭിയാന്‍ വഴി 523.07 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക