Image

ജോയി ചെമ്മാച്ചേല്‍ ഫൊക്കാനായുടെ ആത്മമിത്രം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 10 February, 2019
ജോയി ചെമ്മാച്ചേല്‍ ഫൊക്കാനായുടെ ആത്മമിത്രം
ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ്, കമ്മറ്റി അംഗം, ചിക്കാഗോ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ തുടങ്ങി ഫൊക്കാനായുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

നടനും, സാംസ്‌കാരിക പ്രവര്‍ത്തകനും ,സര്‍വ്വോപരി ഒരു കര്‍ഷകനുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ ദു:ഖവും, അനുശോചനവും അറിയിക്കുന്നതായി പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.

താന്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ മണ്ഡലങ്ങളിലും തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രമിച്ചിരുന്നു. ചിരിച്ച മുഖത്തോടെ മാത്രമേ അദ്ദേഹത്തെ കാണുവാന്‍ സാധിക്കുമായിരുന്നുള്ളു. ഫൊക്കാനയുടെ ചിക്കാഗോ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതില്‍ ജോയി ചെമ്മാച്ചേല്‍ വഹിച്ച പങ്ക് ഫൊക്കാന എന്നും സ്മരിക്കപ്പെടും.

മികച്ച സംഘാടകന്‍,സാമുദായിക സ്‌നേഹി, ജീവ കാരുണ്യ പ്രവര്‍ത്തകന്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍, കര്‍ഷകന്‍, എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ജോയ് ചെമ്മാച്ചേലിന്റെ വ്യക്തിത്വം എന്നും സ്മരിക്കപ്പെടുമെന്ന് ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടോമി കൊക്കാട് അഭിപ്രായപ്പെട്ടു.

കോട്ടയത്തിനടുത്തു നീണ്ടൂരില്‍ സ്ഥാപിച്ച ജെ.എസ്. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ആയി കൈരളി ടി വി തിരഞ്ഞെടുത്തിരുന്നു. സിനിമ, സീരിയല്‍ അഭിനേതാവുമായ ചെമ്മാച്ചേലിന്റെ നിര്യാണംമൂലം നല്ല ഒരു നടനെയും കര്‍ഷകനെയുംമാണ് നമുക്ക് നഷ്ടമായതെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്ബ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്ബ് , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, പോള്‍ കറുകപ്പിള്ളില്‍, ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ ഒരു സംയുകത പ്രസ്താവനയില്‍ അനുശോചനം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക