Image

ജോയി ചെമ്മാച്ചേലിന്റെ സംസ്‌കാരം 15-നു; പരക്കെ അനുശോചനം

Published on 10 February, 2019
ജോയി ചെമ്മാച്ചേലിന്റെ സംസ്‌കാരം 15-നു; പരക്കെ അനുശോചനം
ചിക്കാഗോ: ജോയി ചെമ്മാച്ചേലിന്റെ സംസ്‌കാരം 15-നു വെള്ളിയാഴ്ച ചിക്കാഗോയില്‍ നടത്തും.
പൊതുദര്‍ശനം 14-നു വ്യാഴം 3 മുതല്‍ 8 വരെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍.

വെള്ളീയാഴ്ച(15-നു) രാവിലെ 8:30 മുതല്‍ 9:30 വരെ പള്ളിയില്‍പൊതുദര്‍ശനം. 9:30-നു വി. കുര്‍ബാനയും ശുശ്രൂഷയും. തുടര്‍ന്ന് സംസ്‌കാരം മേരി ഹില്‍ സെമിത്തെരി.

ഇതേ സമയം ജോയി ചെമ്മാച്ചേലിന്റെ നിര്യാനത്തില്‍ പരക്കെ അനുശോചന പ്രവാഹം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ.എം. മാണി, പ്രഫ. കെ.വി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിനോയി വിശ്വം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്,എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, റോഷി അഗസ്റ്റിന്‍, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ അനുശോചിച്ചു.

സാമൂഹ്യ, സാസ്‌കാരിക, കലാ രംഗങ്ങളില്‍മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച, അമേരിക്കന്‍ മലയാളി സമൂഹത്തെ ഏറെ സ്‌നേഹിക്കുകയും കരുതുകയും ചെയ്ത, ഏവരുടെയും പ്രിയങ്കരനായിരുന്നുജോയി ചെമ്മാച്ചേല്‍ എന്നുഫോമാ അഡൈ്വസറി കൗണ്‍സില്‍ നാഷണല്‍ ചെയര്‍മാന്‍തോമസ് റ്റി ഉമ്മന്‍ പറഞ്ഞു. അദ്ധെഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖവും, അനുശോചനവുംഅറിയിക്കുന്നു.

അമേരിക്കയില്‍ വന്നു പരിചയപെട്ടവരില്‍ ഹൃദയത്തില്‍ ഇടം പിടിച്ച പ്രിയ ജോയ് ചേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞു, ആദരാഞ്ജലികള്‍-കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറം പറഞ്ഞു. 2017 ലെ കേരളത്തിലെ മികച്ച കര്‍ഷകനുള്ള കതിര്‍ അവാര്‍ഡ് ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ മലയാളിക്ക് ലഭിച്ചത്.കൃഷിയെയും പാവപ്പെട്ട മനുഷ്യരെയൂം സ്‌നേഹിക്കുന്ന വ്യക്തി ആയിരുന്നു പ്രിയ ജോയ് ചേട്ടന്‍-ജോസ് അനുസ്മരിച്ചു.

ദീര്‍ഘകാലമായുള്ള സൗഹ്രുദവും ഒരുമിച്ചുള്ള പ്രവര്‍ത്തനവും പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും കൈരളി ടിവി ഡയരക്ടറുമായ ശിവന്‍ മുഹമ്മ അനുസ്മരിച്ചു. ജോയിയുടെ വേര്‍പാട് പ്രവാസി മലയാളീ സമൂഹത്തിനു തീരാ നഷ്ടമാണ്. ആര്‍ക്കും മാതൃകയാക്കുവുന്ന ഒരു വ്യക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍.  നടന്‍, അവതാരകന്‍, പത്ര പ്രവര്‍ത്തകന്‍, ഫിലന്ത്രോപിസ്‌റ്, ലീഡര്‍, സംഘാടകന്‍ , വ്യവസായി , നല്ലൊരു കര്‍ഷകന്‍ തുടങ്ങി എല്ലാ രംഗത്തും തന്റെ സാന്നിത്യം അറിയിച്ച വ്യക്തിയാണ് ശ്രീ ജോയ്. ഒരു പക്ഷെ അമേരിക്കന്‍ പ്രവാസി മലയാളി ടെലിവിഷന്‍ രംഗം ഇത്രക്ക് സജീവമാകുവാന്‍ ജോയി ഒരു കാരണമായിട്ടുണ്ട്. ഈ കഴിഞ്ഞ പ്രസ് ക്ലബ്ബിന്റെ ദേശീയ സംഗമത്തില്‍ തുടക്കം മുതല്‍ ഓടി നടന്നു പ്രവര്‍ത്തിച്ചത് എനിക്ക് വിസ്മരിക്കാന്‍ പറ്റുകയില്ല. ജോയിക്ക് പകരം ജോയി മാത്രം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കെട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക