Image

തൃണമൂല്‍ എം.എല്‍.എ സത്യജിതിന്റെ കൊലപാതകം; മുകുള്‍ റോയിയെ പ്രതിചേര്‍ത്ത്‌ പോലീസ്‌

Published on 10 February, 2019
തൃണമൂല്‍ എം.എല്‍.എ സത്യജിതിന്റെ കൊലപാതകം; മുകുള്‍ റോയിയെ പ്രതിചേര്‍ത്ത്‌ പോലീസ്‌

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.എല്‍.എയുടെ കൊലപാതകക്കേസില്‍ തൃണമൂല്‍ വിട്ട്‌ ബിജെപിയിലെത്തിയ മുന്‍ എംപി കൂടിയായ മുകുള്‍ റോയിയെ പോലീസ്‌ പ്രതിചേര്‍ത്തു.

കൊലപാതകത്തിന്‌ പിന്നില്‍ ബി.ജെ.പിയാണെന്ന്‌ തൃണമൂല്‍ ആരോപിച്ചതിന്‌ പിന്നാലെയാണ്‌ മുകുള്‍ റോയിക്കെതിരെ പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തത്‌.

ശനിയാഴ്‌ച രാത്രിയാണ്‌ തൃണമൂല്‍ എം.എല്‍.എ. സത്യജിത്‌ ബിശ്വാസ്‌ അജ്ഞാതന്റെ വെടിയേറ്റ്‌ മരിച്ചത്‌. ജയ്‌പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ അദ്ദേഹത്തിന്‌ വെടിയേറ്റത്‌.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സത്യജിത്‌ ബിശ്വാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക