Image

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുന്നു: ജയലളിത

Published on 16 April, 2012
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുന്നു: ജയലളിത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്‌ കേന്ദ്ര സര്‍ക്കാരിനെതിരേ ജയലളിതയുടെ കടന്നാക്രമണം.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അതിനാവശ്യമായ പരിശ്രമമാണ്‌ സംഘാടകരുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകേണ്ടതെന്നും അവര്‍ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലകള്‍ രാഷ്ട്രസ്രഷ്ടാക്കള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതനുസരിച്ചാണ്‌ ആഭ്യന്തര സുരക്ഷയും പരിഗണിക്കപ്പെടേണ്ടത്‌ ജയലളിത ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക