തിരുവനന്തപുരം: വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇത്തവണ അഞ്ചോ ആറോ സീറ്റുകളില്‍ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎയില്‍ ബിഡിജെഎസിന് കിട്ടിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യം ശക്തമാകുമ്ബോഴും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നല്‍കുന്നുണ്ട്. നേതാക്കള്‍ മത്സര രംഗത്തിറങ്ങാത്തതാണ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാര്‍ വെള്ളാപ്പളളി പറയുന്നു.