Image

ശ്രീനഗറില്‍ സൈന്യം അഞ്ചു ഭീകരരെ വെടിവച്ചു കൊലപ്പെടുത്തി

Published on 10 February, 2019
 ശ്രീനഗറില്‍  സൈന്യം അഞ്ചു ഭീകരരെ വെടിവച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍: ആറു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ അഞ്ചു ഭീകരരെ വധിച്ച്‌ ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടല്‍ തുടങ്ങിയത്‌ ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു.

12 മണിയോടെ ഭീകരരെ സൈന്യം 5 ഭീകരരെയും വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിനുപിന്നാലെ പ്രദേശത്തുണ്ടായ കല്ലേറില്‍ 8 പ്രദേശവാസികള്‍ക്കും 4 സിആര്‍എഫ്‌ ജവാന്മാര്‍ക്കും പരിക്കേറ്റു.

കുല്‍ഗാം ജില്ലയിലെ കെല്ലം ദേവ്‌സര്‍ പ്രദേശത്ത്‌ ഭീകരര്‍ ഒളിച്ചിരിപ്പുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍എഫും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക