Image

കാതലും പൂതലും (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 10 February, 2019
കാതലും പൂതലും (കവിത: ശങ്കര്‍ ഒറ്റപ്പാലം)
പണ്ടു കാതലായിരുന്ന ഭാഗം
പിന്നെ പൂതലായി പോയതോര്‍ത്തു-
വാര്‍ത്തിടേണ്ടതില്ല കണ്ണിനീരതിലൊട്ടും
പണ്ടൊരുവന്‍ അതിസുന്ദര കോമളന്‍
ഇന്നവനുള്ളില്‍ കാന്‍സര്‍ പടരുന്നു!

വസന്തസുന്ദര രാവുകളൊന്നില്‍-
വെള്ളിടി വെട്ടി കരിയും പുല്‍ക്കൊടി
ഇമ്പം തോന്നുമൊരോര്‍മ്മയ്‌ക്കൊടുവില്‍-
ആളിക്കത്തും കമ്പക്കെട്ടുകള്‍....

സമുദ്രമെന്നും ശാന്തവുമല്ലോ, സുന്ദരമല്ല...
ജീവിത സുഖവും ശാശ്വതമല്ല
നീലാകാശം സുന്ദരമെങ്കില്‍
കാര്‍മേഘങ്ങള്‍ അവിടെയുമെത്താം

ആഴക്കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ തേടും
അവനും കിട്ടാം, ചിപ്പികള്‍, കക്കളേറെ..
ഈ മര്‍ത്യജീവിത നാടകവേദിയില്‍
മിന്നിമറയും വര്‍ണ്ണ വീജികളിലാറാടി-
ആടി തീര്‍ക്കുകതന്‍, തന്നുടെ ഭാഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക