Image

ദമ്മാമില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രസൗകര്യം വര്‍ദ്ധിപ്പിയ്ക്കുക: നവയുഗം

Published on 11 February, 2019
ദമ്മാമില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രസൗകര്യം വര്‍ദ്ധിപ്പിയ്ക്കുക: നവയുഗം
അല്‍കോബാര്‍: ദമ്മാമില്‍ നിന്നും കേരളത്തിലെ തിരുവനന്തപുരം, കൊച്ചി മുതലായ വിമാനത്താവളങ്ങളിലേയ്ക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങള്‍ ഇല്ലാതാക്കിയത് മൂലം, പ്രവാസി യാത്രക്കാര്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി നാദദാന യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

എയര്‍ ഇന്ത്യക്ക് പുറമെ, ജെറ്റ് എയര്‍വെയ്‌സും ദമ്മാമില്‍ നിന്നും കേരളത്തിലെ കൊച്ചി ,തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലേക്ക് നേരിട്ട് പറക്കുന്ന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ പ്രവാസികള്‍ ഏറെ യാത്രാക്ലേശം അനുഭവിയ്ക്കുകയാണ് ഇപ്പോള്‍.  വന്‍വിമാനക്കൂലി നല്‍കി ഒന്നിലധികം വിമാനങ്ങള്‍ മാറി കയറിയും, മണിക്കൂറുകള്‍ വിമാനത്താവളങ്ങളില്‍ കാത്തിരുന്നും,  ഒക്കെ ഏറെ ബുദ്ധിമുട്ടുകള്‍ പ്രവാസികള്‍ അനുഭവിയ്ക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാക്കാന്‍ അധികാരികള്‍ ശക്തമായി ഇടപെട്ടാലേ മതിയാകൂ.

 

സൗദിയിലെ ദമ്മാമില്‍ നിന്നും കൊച്ചി ,തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലേക്ക് മുന്‍പുണ്ടായിരുന്ന പോലെ, നേരിട്ടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനസ്ഥാപിക്കാന്‍ വ്യോമയാനവകുപ്പ് എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, ഇക്കാര്യത്തില്‍ ജെറ്റ് എയര്‍വേഴ്‌സ് അടക്കമുള്ള െ്രെപവറ്റ് കമ്പനികളിലും സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു.

 

ആര്‍.എസ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാദദാന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം തുഗ്ബ മേഖല സെക്രെട്ടറി ദാസന്‍ രാഘവന്‍ ഉത്ഘാടനം ചെയ്തു. തുഗ്ബ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ആന്റോ ആശംസപ്രസംഗം നടത്തി.

 

നാദദാന യൂണിറ്റ് പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹികളെ കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. പുരുഷോത്തമന്‍  (പ്രസിഡന്റ്), ഗിരീഷ് (സെക്രെട്ടറി), ജിബിന്‍ ജോര്‍ജ്ജ് (ട്രെഷറര്‍) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികള്‍.

 

കണ്‍വെന്‍ഷന് സോമന്‍ സ്വാഗതവും, സനു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

 

ഫോട്ടോ: നാദദാന യൂണിറ്റ് ഭാരവാഹികള്‍.

ദമ്മാമില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രസൗകര്യം വര്‍ദ്ധിപ്പിയ്ക്കുക: നവയുഗംദമ്മാമില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രസൗകര്യം വര്‍ദ്ധിപ്പിയ്ക്കുക: നവയുഗംദമ്മാമില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രസൗകര്യം വര്‍ദ്ധിപ്പിയ്ക്കുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക