Image

സ്വാമി ചിതാനന്തപുരി ഹൂസ്റ്റനില്‍

ശങ്കരന്‍കുട്ടി. Published on 11 February, 2019
സ്വാമി ചിതാനന്തപുരി ഹൂസ്റ്റനില്‍
1989 ല്‍ ഋഷികേശിലെ കൈലാ സാശ്രമത്തില്‍ നിന്ന് സന്യാസം സ്വീകരിച്ച് സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സമൂഹത്തെ സേവിക്കുന്ന സ്വാമി ചിതാനന്ദപുരി 2019 ഫെബ്രുവരി 12ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെ  ഹൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ആഡിറ്റോറിയത്തിന്‍ വച്ച് പ്രഭാഷണവും ധര്‍മ്മസംവാദവും നടത്തുന്നു പ്രസ്തുത
സംവാദത്തിന്‍ പങ്കു ചേരുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളേയും സവിനയം ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റ് ശ്രീ ശശിധരന്‍ നായര്‍ അറിയിച്ചു.

 മുപ്പതോളം മഹത് ഗ്രന്ഥങ്ങളുടെ രചയിതാവും എണ്ണിയാലൊതുങ്ങാത്ത പുരസ്‌കാര ജേതാവുമായ സ്വാമി ചിതാനന്ദപുരി 1992 ല്‍ കോളത്തുരില്‍ അദ്വൈതാശ്രമം സ്ഥാപിച്ച് ഒരു വേദാന്ത പഠനകേന്ദ്രമാക്കി,  ഇപ്പോള്‍ സനാതന ധര്‍മ്മസേവാട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ്ങ് ട്രസ്റ്റിയുമാണ് സ്വാമികള്‍, ഈ അസുലഭ നിമിഷങ്ങള്‍ ധന്യമാക്കുവാന്‍ എല്ലാ ഹൂസ്റ്റന്‍ നിവാസികളേയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുകയും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍ 2019 മാര്‍ച്ച് രണ്ടാം തീയതി മുതല്‍ പല്ലശ്ശന ശ്രീജിത്ത് മാരാരുടെ മേല്‍നോട്ടത്തിന്‍ നടക്കുന്ന ചെണ്ട ക്ലാസുകളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്നു പ്രായഭേദമന്യേ ആര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ് എന്നും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 713 729 8994, ശശിധരന്‍നായര്‍ 832 860 0371,
സുരേഷ്പിള്ള 713 569 7920, രമാ ശങ്കര്‍ 404 680 9787, അജിത്‌നായര്‍ 83 2 713 1710.



സ്വാമി ചിതാനന്തപുരി ഹൂസ്റ്റനില്‍ സ്വാമി ചിതാനന്തപുരി ഹൂസ്റ്റനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക