ദേവികുളം സബ് കളക്ടര്‍ക്കെതിരെ പഞ്ചായത്ത്
VARTHA
11-Feb-2019

മൂന്നാര്‍ : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് .
എതിര്‍പ്പുണ്ടായിരുനെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു. നിര്‍മാണം തൂടങ്ങിയതിന് ശേഷമല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ടെന്‍ഡര്‍ അടക്കം തുടങ്ങിയത് കളക്ടറുടെ അറിവോടെയായിരുന്നുവെന്നും കോടതി തീരുമാനം വന്നശേഷമേ തുടര്‍നടപടി ഉണ്ടാകുകയുള്ളൂവെന്നും പ്രസിഡന്റ് കുറുപ്പുസ്വാമി വ്യക്തമാക്കി.
അതേസമയം കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടര്‍ രേണു രാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments