Image

സ്‌പെഷ്യല്‍ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തി; ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച്‌ അന്വേഷണം

Published on 11 February, 2019
സ്‌പെഷ്യല്‍ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തി; ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച്‌ അന്വേഷണം

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച്‌ അന്വേഷണം .ഇന്റലിജന്‍സ്‌ ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയെന്ന പരാതിയിലാണ്‌ അന്വേഷണം.

തൃശൂര്‍ വാടാനപ്പള്ളി പൊലീസ്‌ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അന്നത്തെ ഇന്റലിജിന്‍സ്‌ ഡി.ജി.പി സെന്‍കുമാറിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

പരാതിയെക്കുറിച്ച്‌ 2013ല്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഫയല്‍ ആക്കാതെ പൂഴ്‌ത്തി എന്നാണ്‌ പരാതി.

ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്‌ . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന്‌ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുക, പൊലീസ്‌ ഡ്രൈവറുടെ മണല്‍ മാഫിയ ബന്ധം,മൂന്ന്‌ ബലാത്സംഗ കേസുകള്‍ പണം വാങ്ങി ഒതുക്കി എന്നിവയായിരുന്നു പൊലീസുകാര്‍ക്കെതിരായ ആരോപണം.

ഡി.വൈ. എസ്‌.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അറിവോടെ ആയിരുന്നു പൊലീസുകാരുടെ നിയമലംഘനങ്ങളെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഇന്റലിജന്‍സ്‌ മേധാവിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

മുഖ്യമന്ത്രിക്ക്‌ ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്‌ തൃശൂര്‍ റേഞ്ച്‌ ഐ.ജി എം.ആര്‍. അജിത്‌കുമാറിന്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക