Image

ആജ്ഞാനുവര്‍ത്തികളെ വച്ച് സഭയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഫ്രാങ്കോ ശ്രമിക്കുന്നു; പദവിയില്‍ നിന്ന് പുറത്താക്കണമെന്ന് എസ്.ഒ.എസ്

Published on 11 February, 2019
ആജ്ഞാനുവര്‍ത്തികളെ വച്ച് സഭയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഫ്രാങ്കോ ശ്രമിക്കുന്നു;  പദവിയില്‍ നിന്ന് പുറത്താക്കണമെന്ന് എസ്.ഒ.എസ്

കോട്ടയം: ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് നല്‍കിയ കത്തിന് രൂപതയുടെ പി.ആര്‍.ഒ ഫാ. പീറ്റര്‍ കാവുംപുറം നല്‍കിയ വിശദീകരണം ആഗോള കത്തോലിക്കാ സഭയില്‍ സമാനതകളില്ലാത്തതാണെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്. ഇത് കത്തോലിക്ക സഭയില്‍ ദുഷ്്പ്രവണതകളുടെ കീഴ്‌വഴക്കം സൃഷ്ടിക്കും. അതിനാല്‍ പി.ആര്‍.ഒ ഫാ. പീറ്റര്‍ കാവുംപുറത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് എസ്.ഒ.എസ് ആവശ്യപ്പെട്ടു.

പി.ആര്‍.ഒയുടെ വിശദീകരണത്തില്‍ നിന്ന് കോണ്‍ഗ്രിഗേഷന്റെ കാര്യത്തില്‍ ബിഷപ്പ് ഇടപെടാറില്ലെന്ന് പറഞ്ഞിരിക്കുന്നത് ഫ്രാങ്കോയെ കുടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് എസ്.ഒ.എസ് ചൂണ്ടിക്കാട്ടി. ബിഷപ്പായിരുന്ന കാലത്ത് കോണ്‍ഗ്രിഗേഷന്റെ മുഴുവന്‍ കാര്യങ്ങളിലും ഇടപെട്ടിരുന്നു എന്ന് ഫ്രാങ്കോ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണെന്നും എസ്.ഒ.എസ് പ്രസ് റിലീസില്‍ ചൂണ്ടിക്കാട്ടി

മാര്‍പാപ്പ നിശ്ചയിച്ച അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ സ്വന്തം ആജ്ഞാനുവര്‍ത്തികളായ ദൈവികരെ വച്ച് സഭയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിഷപ്പ് ഫ്രാങ്കോ. കന്യാസ്ത്രീ വിഷയത്തില്‍ ഫ്രാങ്കോ നേരിട്ട് ഇടപെടുന്നുവെന്ന് ബോധ്യമായതിനാല്‍ ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും എസ്.ഒ.എസ് ആവശ്യപ്പെട്ടു. റോമിലെ കോണ്‍ഗ്രിഗേഷനിലും ന്യൂന്‍ഷ്യോക്കും സഭയിലെ ബന്ധപ്പെട്ട എല്ലാ ഫോറങ്ങളിലും എസ്.ഒ.എസ് പരാതി നല്‍കുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി

Join WhatsApp News
TomCee 2019-02-11 20:12:18
ലൂസിഫർ Francoയെ തുറുങ്കിൽ അടക്കുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക