Image

പ്രകൃതീ, പ്രണയിനീ ! (കവിത -പ്രണയവാര രചനകള്‍.: ജയന്‍ വര്‍ഗീസ്)

Published on 11 February, 2019
പ്രകൃതീ, പ്രണയിനീ ! (കവിത -പ്രണയവാര രചനകള്‍.: ജയന്‍ വര്‍ഗീസ്)
പ്രപഞ്ച മാനസ രംഗ വിതാനം,
പ്രസാദ മധുരം ചിന്താ സ്കലിതം,
പ്രകാശ നൂപുര ശിഞ്ജിത തരളം,
പ്രഭാതം, പ്രഭാതം !

പ്രഭാത ഗോപുര നട തുറന്നിറങ്ങും,
പ്രകൃതീ, വിശ്വ പ്രകൃതീ,
യുഗപദ നര്‍ത്തന പരിണാമങ്ങള്‍
ജെനിമൃതി സംഗീതം !

നിന്റെ നിരാലസ മാദക ചലനം
എന്‍ മൃദു ചുംബന ലഹരികളില്‍,
വികാര പുളകിത ' രവ 'മായെന്നും
ഉണരുകയല്ലോ സ്വപ്‌നങ്ങള്‍ ?

നിന്റെ പയോധര നിര്‍ഗ്ഗള മുകുളം,
ചുണ്ടുകളില്‍ വന്നണയുന്‌പോള്‍,
വികാര വില്വത്തിലയായ് ജന്മം
വീണടിയും നിന്‍ ചേവടിയില്‍ !!
Join WhatsApp News
വിദ്യാധരൻ 2019-02-11 23:09:21
വാക്കുകളുടെ നൂപരധ്വനികൾ കേട്ടിട്ട് 
എത്രയോ നാളായി 
കാലുകളിൽ പലകകൾ കെട്ടി 
കവച്ചു നടക്കുന്ന ആധുനിക 
കവിതകളുടെ വാക്കുകൾ 
കാതിനുള്ളിൽ  ചൊറിച്ചിൽ ഉണ്ടാക്കുമ്പോൾ 
അത് ശമിപ്പിക്കുക മാത്രമല്ല 
മനസ്സിനെ കാൽപ്പനികതയുടെ 
ലോകത്തിലേക്ക് നടത്തികൊണ്ടുപോകുകയും ചെയ്യുന്ന 
ഒരു മുഗ്ദ്ധ മോഹിനിയായ കവിത 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക