Image

കിച്ച, യോനോ എസ്.ബി.ഐ. 20 അണ്ടര്‍ ട്വന്റി ജേതാവ്

Published on 11 February, 2019
കിച്ച, യോനോ എസ്.ബി.ഐ. 20 അണ്ടര്‍ ട്വന്റി ജേതാവ്
എസ്.ബി.ഐ.യുടെ "യോനോ എസ്.ബി.ഐ.20 അണ്ടര്‍ ട്വന്റി' അവാര്‍ഡ് നേടി, കൊച്ചി സ്വദേശി ഏഴ് വയസ്സുള്ള നിഹാല്‍ രാജ് (കിച്ച) തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം കഴിവുകളും വൈദഗ്ദ്ധ്യവും മാറ്റുരച്ച് സാമൂഹ്യപരിണാമത്തിന് വഴിതെളിച്ച യുവ പ്രതിഭകളെ ആദരിക്കുവാനാണ്, "യോനോ എസ്.ബി.ഐ.20 അണ്ടര്‍ ട്വന്റി' സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നല്കിയിട്ടുള്ളത്.

നിഹാല്‍ രാജ് വിജയിയായത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ - പുരുഷ വിഭാഗത്തിലാണ്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് ആണ് നിഹാല്‍. കേവലം 4 വയസ്സുള്ളപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലും പാചക ലോകത്തും ‘കിച്ച’ എന്ന പേരിലറിയപ്പെടുന്ന നിഹാലിന് "കിച്ച ട്യൂബ്
എച്ച്ഡി' എന്ന പേരില്‍ സ്വന്തമായി യൂ ട്യൂബ് ചാനലുണ്ട്. ഇന്ന് അതിന് 30,000 ലധികം വരിക്കാരുണ്ട്്!കിച്ചയുടെ പാചകക്കുറിപ്പുകള്‍ പോലെ ആസ്വാദ്യകരമാണ് അവയുടെ അവതരണവും നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ ടോക് ഷോ "ദ എലന്‍ഡിജനറസ് ഷോ'യില്‍ കിച്ചയ്ക്ക് ക്ഷണം ലഭിക്കുകയുണ്ടായി. അവിടെ കേരളത്തിന്റെ പ്രഭാതഭക്ഷണമായ “പുട്ട് ” ഉണ്ടാക്കുവാന്‍ എലനെ കിച്ച പഠിപ്പിച്ചു. കൂടാതെ, യു.കെ.യിലെയുംയു.എസ്സിലെയും വിയറ്റ്‌നാമിലെയും “ലിറ്റില്‍ ബിഗ് ഷോട്ട്’ലും കിച്ച തന്റെ പാചക വൈദഗ്ദ്ധ്യം അവതരിപ്പിച്ചിട്ടുണ്ട്

പൊതുജനങ്ങള്‍ ചെയ്ത 7 ലക്ഷം വോട്ടിലൂടെ വിവിധ മേഖലകളിലെ 60 പ്രതിഭകളെ എസ്.ബി.ഐ. തെരഞ്ഞെടുത്തു. ബോളിവുഡ് നടി ദിയ മിര്‍സ, സ്‌പോര്‍ട്‌സ് ജേര്‍ണ്ണലിസ്റ്റും ഗ്രന്ഥകാരനുമായ ബോറിയ മജുംദാര്‍, മൈക്രോസോഫ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശി ശ്രീധരന്‍, എന്‍.പി.സി.ഐ. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ദിലീപ് അസ്‌ബെ, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മല്ലിക ദുവ എന്നിവരുടെ എട്ടംഗ പാനലാണ് അവസാന റൗണ്ടിലെ 20 വിജയികളെ തെരഞ്ഞെടുത്തത്.

ബംഗളുരുവില്‍ ഗ്രാന്‍ഡ് അവാര്‍ഡ് ദാനച്ചടങ്ങില്‍ 20 പ്രതിഭകളെയും ആദരിച്ചു. അര്‍ജ്ജുന്‍ കപൂറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്ന കിച്ചയാണ് ചിത്രത്തില്‍.
കിച്ച, യോനോ എസ്.ബി.ഐ. 20 അണ്ടര്‍ ട്വന്റി ജേതാവ്കിച്ച, യോനോ എസ്.ബി.ഐ. 20 അണ്ടര്‍ ട്വന്റി ജേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക