Image

മകളെ പീഡിപ്പിച്ച കേസ്‌; എയ്‌ഡ്‌സ്‌ രോഗിയായ അച്ഛന്‌ ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

Published on 12 February, 2019
മകളെ പീഡിപ്പിച്ച കേസ്‌; എയ്‌ഡ്‌സ്‌ രോഗിയായ അച്ഛന്‌ ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും
ആലപ്പുഴ: മകളെ പീഡിപ്പിച്ച കേസില്‍ എയ്‌ഡ്‌സ്‌ രോഗിയായ അച്ഛന്‌ ജീവപര്യവും രണ്ടു ലക്ഷം രൂപ പിഴയും. ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ എസ്‌എച്ച്‌ പഞ്ചാപകേശനാണ്‌ ശിക്ഷ വിധിച്ചത്‌.

കുട്ടിയുടെ ആരോഗ്യം വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണവും നല്‌കണമെന്ന്‌ ജില്ലാ ലീഗല്‍ സര്‍വ്വീസ്‌ അതോറിട്ടിക്ക്‌ പ്രത്യേക നിര്‍ദേശവും നല്‌കി.

പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക്‌ നല്‍കണം. ഐപിസി 376 (2 എഫ്‌) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ്‌ വിധിച്ചത്‌.

കുടുംബത്തോടൊപ്പം ബോംബെയില്‍ താമസിക്കുകയായിരുന്ന പ്രതിക്കും ഭാര്യയ്‌ക്കും എയ്‌ഡ്‌സ്‌ പിടിപെടുകയും ഭാര്യ മരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നാട്ടിലേക്ക്‌ തിരിച്ച്‌ വന്ന ഇയാള്‍ മക്കള്‍ക്കൊപ്പമായിരുന്നു താമസം.

 2013 ലാണ്‌ വളരെ ചെറുപ്പം മുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിക്കുന്ന വിവരം അങ്കണവാടി വര്‍ക്കറോട്‌ പറഞ്ഞ
ത്‌.

തുടര്‍ന്ന്‌ അങ്കണവാടി വര്‍ക്കര്‍ ജില്ല കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്ററെ വിവരം അറിയിക്കുകയും അവര്‍ ചെങ്ങന്നൂര്‍ പോലീസിന്‌ വിവരം നല്‌കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക