Image

പ്രിയങ്കാ ഗാന്ധിയുടെ റോഡ്‌ ഷോയ്‌ക്കിടെ50 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

Published on 12 February, 2019
പ്രിയങ്കാ ഗാന്ധിയുടെ റോഡ്‌ ഷോയ്‌ക്കിടെ50 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി
ലക്‌നൗ: പ്രിയങ്ക ഗാന്ധി വാദ്രയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന്‌ ശേഷം ആദ്യമായി ലക്‌നൗവില്‍ നടത്തിയ റോഡ്‌ ഷോയ്‌ക്ക്‌ വന്‍ ജന പങ്കാളിത്തമായിരുന്നു ലഭിച്ചത്‌.

നൃത്തം വെച്ചും ജയ്‌ വിളിച്ചും ലക്ഷക്കണക്കിന്‌ പേര്‍ പ്രിയങ്കയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ക്ക്‌ ചാകരയായിരുന്നു ഈ മെഗാറാലി.

റാലിക്കിടയില്‍ ഏകദേശം അമ്‌ബതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്‌നൗ പൊലീസ്‌ പറഞ്ഞു. ഒരു മോഷ്ടാവിനെ കോണ്‍?ഗ്രസ്‌ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഫോണ്‍ മാത്രമാണ്‌ പൊലീസിന്‌ കണ്ടെത്താന്‍ സാധിച്ചത്‌. പാര്‍ട്ടി പ്രവര്‍ത്തകനും അസിസ്റ്റന്റ്‌ സിറ്റി മജിസ്ര്‌ടേറ്റുമായ ജീഷന്‍ ഹൈദറിന്റെ ഫോണും മോഷണം പോയിട്ടുണ്ട്‌. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന്‌ പൊലീസ്‌ അറിയിച്ചു.

ലക്‌നൗ നഗരം മുഴുവന്‍ പടുകൂറ്റന്‍ ഹോഡിംഗുകള്‍ ഉയര്‍ത്തിയും അലങ്കാരങ്ങള്‍ ചാര്‍ത്തിയുമാണ്‌ പ്രവര്‍ത്തകര്‍ പ്രിയങ്കക്ക്‌ കഴിഞ്ഞ ദിവസം വരവേല്‍പ്പൊരുക്കിയത്‌. ഇന്ദിരയുടെ വരവെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ റാലിയെ വിശേഷിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക