Image

ചേര്‍ത്തലയില്‍ വീടിന്‌ നേരേ പെട്രോള്‍ ബോംബേറ്‌

Published on 12 February, 2019
ചേര്‍ത്തലയില്‍ വീടിന്‌ നേരേ പെട്രോള്‍ ബോംബേറ്‌
ആലപ്പുഴ: ചേര്‍ത്തലയില്‍ വീടിന്‌ നേരേ പെട്രോള്‍ ബോംബെറിഞ്ഞ്‌ ആക്രമണം. വീട്ടമ്മക്ക്‌ പരുക്ക്‌. പള്ളിപ്പുറം പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ പടിഞ്ഞാറെ മംഗലത്ത്‌ മുകുന്ദകുമാറിന്റെ ഭാര്യ ഉഷാറാണിക്കാണ്‌ പരുക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

മാരകാ യുധങ്ങളുമായി എത്തിയ ഇരുപതംഗ സംഘം വീടിന്റെ വാതിലുകളും ജനലുകളും തല്ലി പൊളിച്ചു. മുറ്റത്ത്‌ സൂക്ഷിച്ചിരുന്ന ബൈക്കും കാറും തകര്‍ക്കുകയും ചെയ്‌തു. പിന്നീട്‌ അകത്ത്‌ കടന്ന സംഘം ഉഷാറാണിയുടെ കഴുത്തില്‍ കത്തി വച്ച ശേഷം തള്ളി വീഴ്‌ത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക