Image

രാജേന്ദ്രനെതിരേ ദേവികുളം സബ് കളക്ടര്‍ പരാതിയുമായി സ്പീക്കര്‍ക്ക് മുന്നില്‍

Published on 12 February, 2019
രാജേന്ദ്രനെതിരേ ദേവികുളം സബ് കളക്ടര്‍ പരാതിയുമായി സ്പീക്കര്‍ക്ക് മുന്നില്‍
തിരുവനന്തപുരം: അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരേ ദേവികുളം സബ് കളക്ടര്‍ രേണുരാജ് സ്പീക്കര്‍ക്ക് പരാതി നല്‍കി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എ പരസ്യമായി അപമാനിച്ചെന്നാണ് സബ് കളക്ടറുടെ പരാതിയെന്നും മന്ത്രി വ്യകത്മാക്കി.

വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും രേണുരാജ് ആലോചിക്കുന്നുണ്ട്. മൂന്നാറിലെ അനധികൃത നിര്‍മാണം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക