ജയ്പുര്‍: രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെന്റ നടപടി കേന്ദ്രസര്‍ക്കാറിെന്റ പകവീട്ടലാണെന്ന് റോബര്‍ട്ട് വാദ്ര. 75 വയസുള്ള തെന്റ മാതാവിനെ ചോദ്യം ചെയ്യലിനായി ഇ.ഡി ജയ്പൂരിലേക്ക് വിളിപ്പിച്ചു. മുതിര്‍ന്ന വ്യക്തികളെപോലും അപമാനിക്കുന്ന സര്‍ക്കാറിെന്റ പ്രതികാര നടപടിയെ മനസിലാക്കാന്‍ കഴിയുന്നില്ല. ഉറ്റവരുടെ മരണത്തില്‍ നിന്നുള്ള ആഘാതം മാറുന്നതിന് മുമ്ബാണ് മാതാവ് മൗറീന്‍ ചോദ്യം ചെയ്യലിനായി ഇ.ഡി ഒാഫീസിനു മുന്നില്‍ വന്നിരിക്കുന്നതെന്നും വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് വാദ്രയും മൗറീനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെന്റ ജയ്പുര്‍ ഒാഫിസില്‍ ചോദ്യംചെയ്യലിനായി ഹാജരായത്.
''75 വയസായ അമ്മയും ഞാനും ജയ്പൂരിലെ ഇ.ഡി ഒാഫീസിനു മുന്നില്‍ ഇരിക്കുകയാണ്. കാറപകടത്തില്‍ മകളും അസുഖത്തെ തുടര്‍ന്ന് മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു മുതിര്‍ന്ന സ്ത്രീയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാറിെന്റ പ്രതികാര ബുദ്ധി മനസ്സിലാകുന്നില്ല. മൂന്നു മരണങ്ങള്‍ക്കുശേഷം അമ്മയോട് ഞാന്‍ ആകെ ആവശ്യപ്പെട്ടത് എെന്റയൊപ്പം ഓഫിസില്‍ എത്താനാണ്. അമ്മയെ മികച്ച രീതിയില്‍ സംരക്ഷിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ അതിെന്റ പേരില്‍ അവരെ ചോദ്യം ചെയ്യുകയാണ്. ഇതും എന്നെ കരുത്തനാക്കും. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്.''- വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു.