Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

ബിജു വെണ്ണിക്കുളം Published on 12 February, 2019
മസ്‌കറ്റ്   സെന്റ് മേരീസ്  യാക്കോബായ സുറിയാനി പള്ളിയില്‍  ഓര്‍മ്മപ്പെരുന്നാള്‍
മസ്‌കറ്റ്  സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍  മഞ്ഞനിക്കരയില്‍  കബറടങ്ങയിരിക്കുന്ന പരിശുദ്ധനായ  മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍  പാത്രിയാര്‍ക്കിസ്  ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ വ്യാഴാഴ്ച  ആചരിക്കും .

റൂവി.   പി.സി.ഓ . ഹാളില്‍   വ്യാഴാഴ്ച   വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടന്ന്  വിശുദ്ധ കുര്‍ബ്ബാന.  മധ്യസ്ഥപ്രാര്‍ത്ഥന,  തുടന്ന്  സെന്റ് മേരീസ് പള്ളിയിലേക്കു  ഭക്തിനിര്‍ബരമായ  റാസാ,  ധൂപപ്രാര്‍ത്ഥന,  നേര്‍ച്ച സദ്യ, ഉണ്ടായിരിക്കും.   
 
ശുശ്രുഷകള്‍ക്ക്  ഫാ. ഷിജോ.  ടി. സ്‌കറിയ. നേതൃത്വം നല്‍കുമെന്ന്  സെക്രട്ടറി  സാം ജോണ്‍,   ട്രസ്റ്റി   അനില്‍ പോള്‍,   എന്നിവര്‍ അറിയിച്ചു.



മസ്‌കറ്റ്   സെന്റ് മേരീസ്  യാക്കോബായ സുറിയാനി പള്ളിയില്‍  ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക