Image

ലാലേട്ടനെ അതിശയിപ്പ് കുട്ടി ആരാധകന്‍: ആ കൈപിടുത്തം വൈറലാകുന്നു

Published on 12 February, 2019
ലാലേട്ടനെ അതിശയിപ്പ് കുട്ടി ആരാധകന്‍: ആ കൈപിടുത്തം വൈറലാകുന്നു

മോഹന്‍ലാല്‍ എന്ന നടന്‍ ആരാധകര്‍ക്ക് എല്ലാം ഒരു വികാരമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന്‍ ആരാധകനാണ്. കൊച്ചിയില്‍ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറുമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു

വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുസൃതിച്ചിരിയോടെ അവന്റെ ആഗ്രഹം നിറവേറ്റിയ ലാലേട്ടനോട് പോകാന്‍ നേരം കയ്യും കൊടുത്താണ് കുട്ടി ആരാധകന്‍ മടങ്ങിയത്. തന്റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി അവന്‍ സെല്‍ഫിയുമായി മടങ്ങി. മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാത്ത ആരാധകനെ ഒരുനിമിഷം മോഹന്‍ലാലും ശ്രദ്ധിച്ചുപോയി. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക