Image

ശ്രീവല്ലഭന്‍െറ പുതിയ ചിത്രം 'പകരം'

Published on 16 April, 2012
ശ്രീവല്ലഭന്‍െറ പുതിയ ചിത്രം 'പകരം'
ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ശ്യാമം എന്ന ചിത്രത്തിനുശേഷം ശ്രീവല്ലഭന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രം പകരം ജമ്മു കാശ്മീരില്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക അനുമതിയോടെ കാശ്മീരിന്റെ സൗന്ദര്യം പകര്‍ത്താന്‍ കഴിഞ്ഞ ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് ചിത്രീകരിച്ചത്.

ആലപ്പുഴയിലെ കുട്ടനാട്ടില്‍നിന്നും മെഡിസിനു പഠിക്കാനെത്തിയതാണ് ജാവേദ്. തന്റെ കാമുകിയായ മീരയെ പിരിഞ്ഞുനില്‍ക്കേണ്ടിവന്നതിന്റെ വിഷമവുമായിട്ടാണ് ജാവേദ് കാമ്പസില്‍ എത്തിയത്. കാമ്പസ് ജീവിതത്തിനിടയില്‍ ദിയയും സാക്ഷിയും ജാവേദിന്റെ അടുത്ത സുഹൃത്തുക്കളായി മാറുന്നു. ദിയയുടെ സൗഹൃദം പ്രണയമായി മാറുന്നത് ജാവേദിനെ കൂടുതല്‍ വിഷമത്തിലാക്കുന്നു. ഇിനിടയിലാണ് അബു ഇവര്‍ക്കിടയിലേക്ക് എത്തുന്നത്. അബുവുമായിട്ടുള്ള സൗഹൃദം ജാവേദിനെ മറ്റു വഴികളിലേക്ക് നയിക്കുന്നു. താന്‍ അകപ്പെട്ട ട്രാപ്പില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജാവേദ് നേരിടുന്ന പ്രശ്‌നങ്ങളാണ് അതിസാഹസികമായി ശ്രീവല്ലഭന്‍ പകരത്തില്‍ ദൃശ്യവത്കരിക്കുന്നത്.

സാലി ഗാര്‍ഡനര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീവല്ലഭന്‍ സംവിധാനംചെയ്യുന്ന ഈ ചിത്രത്തില്‍ ജാവേദിനെ പുതുമുഖം സൂര്യകാന്തും സമീറിനെ രാജാകൃഷ്ണനും അവതരിപ്പിക്കുന്നു. പരേതനായ എം.ജി. രാധാകൃഷ്ണന്റെ മകന്‍ രാജാകൃഷ്ണന്‍ പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനീയറാണ്. ടി.പി. ദേവരാജന്‍ തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ ആര്‍.എസ്. നിര്‍വഹിക്കുന്നു.

ശ്രീവല്ലഭന്‍െറ പുതിയ ചിത്രം 'പകരം'
ശ്രീവല്ലഭന്‍െറ പുതിയ ചിത്രം 'പകരം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക