Image

പാക് അധിനിവേശ കാശ്മീരിര്‍ പാകിസ്ഥാനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം

Published on 12 February, 2019
പാക് അധിനിവേശ കാശ്മീരിര്‍ പാകിസ്ഥാനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം

പാക് അധിനിവേശ കാശ്മീര്‍ പാകിസ്ഥാനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പാക് സൈന്യത്തിനെതിരെയും ഐ.എസ്.ഐയ്ക്ക് എതിരെയുമാണ് പ്രതിഷേധം ഇരമ്പുന്നത്. ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. തിങ്കളാഴ്ച മുസഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് സൈനീക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. 
പാക് അധിനിവേശ കാശ്മീരിനോടുള്ള പാകിസ്ഥാന്‍റെ നയത്തില്‍ ഏറെ അതൃപ്തരാണ് അവിടെയുള്ള ജനങ്ങള്‍. പാക് അധിനിവേശ കാശ്മീരില്‍ നിന്നും വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോകുക, പീഡിപ്പിക്കു എന്നിവ സൈന്യത്തിന്‍റെ വിനോദമാണെന്ന് പറയപ്പെടുന്നു. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതും സഹായിക്കുന്നതും പാക് സൈന്യമാണെന്നും ഇവിടെയുള്ള വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഭരണകൂടം പ്രതികരിച്ചത്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ അടിച്ചമര്‍ത്തുന്ന നയമാണ് പാകിസ്ഥാന്‍റേതെന്ന് വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചുകൊണ്ട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക