Image

സഖി (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 12 February, 2019
സഖി (കവിത: ശങ്കര്‍ ഒറ്റപ്പാലം)
റോസാദളത്തിലെതുഷാര ബിന്ദുപോല്‍
നിര്‍മ്മലേ നിന്മനമെന്നും നിര്‍മ്മലം
അരുണകിരണങ്ങളാളുന്ന വീഥിയില്‍
വാടാതിരിക്കട്ടെ നിന്‍ മനമെക്കാലവും

സ്‌നേഹത്തിന്‍ പട്ടില്‍ പൊതിഞ്ഞൊരാ പൂമൊട്ടില്‍
വിടരും നിന്‍ പുഞ്ചിരിമലര്‍ച്ചൊടി കാണുവാന്‍
ഒത്തിരിസ്‌നേഹത്തിന്‍ പൂച്ചെണ്ടുമായ്ദൂരെ
ഇരവും പകലും ഞാന്‍ കാത്തിരിപ്പൂ..

നീവരും…..ചിറ്റാരിക്കുന്നില്‍ചരിവിറങ്ങി
ഒരു പഞ്ചവര്‍ണ്ണക്കിളിതത്തപോലെ
ആ കാഴ്ച നേരില്‍കണ്ടാനന്ദിക്കുവാന്‍
ആ സ്‌നേഹ സാമിപ്യം ആസ്വദിയ്ക്കാന്‍..

നിന്‍ പാദസരത്തിന്‍ കിലുക്കം കേള്‍ക്കാന്‍..
നിന്‍ കുപ്പിവളകള്‍ തന്‍ നാദം കേള്‍ക്കാന്‍..
ഈ പൂക്കൈത പൂക്കുംവയല്‍ വരമ്പില്‍
ഞാന്‍ അക്ഷമനായ് എത്ര കാത്തിരുന്നു..

ഇരുട്ടിലെന്‍ വഴിത്താരയില്‍ഇത്തിരിവെട്ടംതെളിച്ചു നല്‍കാന്‍
പിന്നെ ദുര്‍ഘടമാംവഴികള്‍താണ്ടുവാനും..
ജീവിതത്തേര്‍തെളിച്ച് മുന്നേറീടുവാന്‍
എന്‍ പ്രിയേ…എന്നു നീ വന്നുചേരും..?

സ്‌നേഹത്തിന്‍ തറവാട്ടങ്കണപ്പടിപ്പുര തന്‍
വാതായനങ്ങള്‍ അടയ്ക്കാതെഞാനിന്നും…
വഴിക്കണ്ണുമായ്കാത്തിരിപ്പൂസഖീ….
നിന്‍ ചൂടുസ്‌നേഹ നിശ്വാസവായ്പിനായ്.
Join WhatsApp News
Sudhir Panikkaveetil 2019-02-12 21:07:00
ചിറ്റാരിക്കുന്നിന്റെ ചരിവിറങ്ങി അവൾ വരും പ്രണയപുഷ്പങ്ങളുമായി 
വാലന്റയിൻ ദിനത്തിൽ അവളെ കാത്ത് നിൽക്കുക
Jyothylakshmy Nambiar 2019-02-13 05:25:43

പ്രതീക്ഷകളും, സങ്കൽപ്പങ്ങളും നിറഞ്ഞ പ്രണയാർദ്രമായ സുഖമുള്ള വരികൾ. എല്ലാ സങ്കല്പങ്ങളും സാക്ഷാത്കരിയ്ക്കാൻ ഒരു പ്രണയദിനം നേരുന്നു   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക