Image

ന്യു യോര്‍ക്കില്‍ പോലീസ് ഓഫീസര്‍ അബദ്ധത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു

Published on 12 February, 2019
ന്യു യോര്‍ക്കില്‍ പോലീസ് ഓഫീസര്‍ അബദ്ധത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു
ന്യു യോര്‍ക്ക്: ക്വീന്‍സില്‍ റിച്ച്മണ്ട് ഹില്ലില്‍ പോലീസ് ഓഫീസര്‍ അബദ്ധത്തില്‍ പോലീസിന്റെ തന്നെ വെടിയേറ്റു മരിച്ച്. മറ്റൊരു ഓഫീസര്‍ക്ക് വെടിയേറ്റു.
ഇന്ത്യന്‍ വംശജരുടെ കേന്ദ്രമായ റിച്ച്മണ്ട് ഹില്ലിലെ അറ്റ്‌ലാന്റിക് അവന്യുവില്‍ ടി-മൊബൈല്‍ ഷോപ്പില്‍ മോഷണം നടക്കുന്നതറിഞ്ഞു എത്തിയ ന്യു യോര്‍ക്ക് സിറ്റി പോലീസ് ഡിറ്റക്ടിവ് ബ്രയന്‍ സിമൊന്‍സെന്‍ ആണു കൊല്ലപ്പെട്ടത്. 19 വര്‍ഷത്തെ സേവനചരിത്രമുള്ള അദ്ധേഹം 102-ം പ്രീസിംക്ടിലെ അംഗമാണ്. സാര്‍ജന്റ് മാത്യു ഗോര്‍മനു കാലിനാണു വെടിയേറ്റത്.
തോക്കു ചൂണ്ടി അക്രമികള്‍ മോഷണം നടത്തുന്നതറിഞ്ഞാണു പോലീസ് എത്തിയത്. പോലീസിനു നേരെ അക്രമി തോക്ക് ചൂണ്ടിയതോടെ ഓഫീസര്‍മാര്‍ വെടിവച്ചു. അക്രമിക്കു പരുക്കേറ്റു.
കടയില്‍ നിന്നു ഓഫീസര്‍മാര്‍ പുറത്തേക്കു വരുമ്പോള്‍ പുറത്തുള്‍ല പോലീസ് തെറ്റിദ്ധരിച്ചു വെടി വയ്ക്കുകയായിരുന്നു.
അക്രമിയുടെ കയ്യില്‍ തോക്കു ഇല്ലായിരുന്നുവെന്നു പിനീട് കണ്ടെത്തി. തോക്കു പോലെ വേറെ എന്തൊ ആയിരുന്നുവെന്നു പോലീസിനു നെരെ ചൂണ്ടിയത്
2017-നു ശേഷം ആദ്യമായാണു ഒരു പോലീസ് ഓഫീസര്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റു മരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക