Image

ശമ്പള വര്‍ദ്ധനവ്- ഡെന്‍വര്‍ അദ്ധ്യാപകരുടെ സമരം രണ്ടാം ദിവസം തുടരുന്നു.

പി.പി. ചെറിയാന്‍ Published on 13 February, 2019
ശമ്പള വര്‍ദ്ധനവ്- ഡെന്‍വര്‍ അദ്ധ്യാപകരുടെ സമരം രണ്ടാം ദിവസം തുടരുന്നു.
ഡെന്‍വര്‍(കൊളറാഡൊ):  ശമ്പളവര്‍ദ്ധനവും, തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ഡെന്‍വര്‍ പബ്ലിക് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ ആരംഭിച്ച ബഹിഷ്‌ക്കരണ സമരം രണ്ടാം ദിവസം പിന്നിട്ടു.

കഴിഞ്ഞ വാരാന്ത്യം അദ്ധ്യാപക യൂണിയനും, സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരി 11 തിങ്കളാഴ്ച മുതല്‍ അദ്ധ്യാപകര്‍ സമരരംഗത്തെത്തിയത്. 15 മാസമായി ഇതേ ആവശ്യം ഉന്നയിച്ചു അദ്ധ്യാപകര്‍ നിവേദനങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നു.

ഡെന്‍വര്‍ അദ്ധ്യാപകന്റെ തുടക്ക വാര്‍ഷിക ശമ്പളം(2019-2020) 43255 ഡോളറാണ് 2100 അദ്ധ്യാപകരാണ് സമരരംഗത്തുള്ളത് ഇരുപത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് അദ്ധ്്യാപകര്‍ സമരത്തിനിറങ്ങിയത്.

ചര്‍ച്ച തുടരുമെന്നു യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. അദ്ധ്യാപകര്‍ ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണമെന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

ശമ്പള വര്‍ദ്ധനവ്- ഡെന്‍വര്‍ അദ്ധ്യാപകരുടെ സമരം രണ്ടാം ദിവസം തുടരുന്നു.
ശമ്പള വര്‍ദ്ധനവ്- ഡെന്‍വര്‍ അദ്ധ്യാപകരുടെ സമരം രണ്ടാം ദിവസം തുടരുന്നു.
ശമ്പള വര്‍ദ്ധനവ്- ഡെന്‍വര്‍ അദ്ധ്യാപകരുടെ സമരം രണ്ടാം ദിവസം തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക