Image

ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി'; പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിമാരുടെ പ്രതിഷേധം തുടരുന്നു

Published on 13 February, 2019
ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി'; പാര്‍ലമെന്റില്‍ ടി.ഡി.പി എം.പിമാരുടെ പ്രതിഷേധം തുടരുന്നു
ന്യൂദല്‍ഹി: തെലുങ്കുദേശം പാര്‍ട്ടി എം.പി മാര്‍ പാര്‍ലിമെന്റില്‍ നടത്തുന്ന പ്രതിഷേധം ഇന്നും തുടരുന്നു. ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ടി.ഡി.പി എം.പി മാരുടെ പ്രതിഷേധം.

`ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി ആവശ്യപ്പെടുന്നു ' എന്നെഴുതിയ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയാണ്‌ ഇവരുടെ പ്രതിഷേധം.

മുന്‍പ്‌ ഇതേ കാര്യം ആവശ്യപ്പെട്ടുകൊണ്ട്‌ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു റാംനാഥ്‌ കോവിന്ദിന്‌ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

ജനുവരി 11ന്‌ കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ `ധര്‍മ്മ പോരാട്ട ദീക്ഷ' എന്ന പേരില്‍ പ്രതിഷേധ പരിപാടിയും നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക