Image

ഇന്ത്യയും മാലിദ്വീപും ഉഭയകക്ഷി വിസാ ചട്ടങ്ങള്‍ക്ക്‌ ഇളവ്‌ വരുത്തുന്നു

Published on 13 February, 2019
ഇന്ത്യയും മാലിദ്വീപും ഉഭയകക്ഷി വിസാ ചട്ടങ്ങള്‍ക്ക്‌ ഇളവ്‌ വരുത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും മാലിദ്വീപും ഉഭയകക്ഷി വിസാ ചട്ടങ്ങള്‍ക്ക്‌ ഇളവ്‌ വരുത്തുന്നു. മാലിദ്വീപിലെ വിദേശികളില്‍ രണ്ടാമതുളളത്‌ ഇന്ത്യാക്കാരാണ്‌. 22000 ത്തോളം ഇന്ത്യാക്കാരാണ്‌ മാലിദ്വീപില്‍ ജോലി ചെയ്യുന്നത്‌.

കൂടാതെ മാലിദ്വീപില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ പഠിക്കാനായി നിരവധി വിദ്യാര്‍ത്ഥികളെത്തുന്നുണ്ട്‌. ഇവര്‍ക്ക്‌ കൂടി സഹായകരമാകുന്ന രീതിയിലാണ്‌ ചട്ടങ്ങളില്‍ ഇളവ്‌ വരുത്തിയത്‌.

ഇന്ത്യയില്‍ പഠിക്കുന്ന മാലിദ്വീപില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക്‌ ആശ്രിത വിസയും ലഭിക്കും.

മാലിദ്വീപില്‍ തൊഴില്‍ വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ ഫീസടച്ച്‌ 15 ദിവസത്തിനുളളില്‍ ഇത്‌ ലഭിക്കും. മാര്‍ച്ച്‌ 11 മുതല്‍ പുതുക്കിയ വ്യവസ്ഥകള്‍ നിലവില്‍ വരും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 ന്‌ മാലലിദ്വീപ്‌ പ്രസിഡന്റ്‌ ഇബ്രാഹിം സ്വലിഹ്‌ ഇന്ത്യയിലെത്തിയപ്പോഴാണ്‌ ഇക്കാര്യങ്ങളില്‍ ധാരണയായത്‌.

കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വിസയ്‌ക്ക്‌ അപേക്ഷിക്കുന്ന മാലിദ്വീപുകാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുളളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക