Image

ബിക്കാനര്‍ ഭൂമി കുംഭകോണം:റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

Published on 13 February, 2019
ബിക്കാനര്‍ ഭൂമി കുംഭകോണം:റോബര്‍ട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

ജയ്പൂര്‍:ബിക്കാനര്‍ ഭൂമി കുംഭകോണക്കേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി രണ്ടാം ദിനവും ചോദ്യം ചെയ്തു. ഒന്‍പത് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ജയ്പൂര്‍ ഓഫീസില്‍ വെച്ചാണ് നടന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാനും ചോദ്യം ചെയ്യലിന് വിധേയമാകാനും ചെല്ലണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിറകെയാണ് റോബര്‍ട്ട് വദ്രയും മാതാവ് മൗറീന്‍ മക്ഡോണയും ചോദ്യം ചെയ്യപ്പെട്ടത്.

രാജ്സ്ഥാന്‍ അതിര്‍ത്തിയിലുള്ള ബിക്കാനര്‍ പട്ടണത്തില്‍ ക്രമവിരുദ്ധമായ വസ്തുക്കച്ചവടങ്ങള്‍ റോബര്‍ട്ട് വദ്ര നടത്തിയെന്നാണ് ആരോപണമുള്ളത്. 2015ല്‍ ഈ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലണ്ടനില്‍ ബിനാമി ഇടപാടിലൂടെ വന്‍ തോതില്‍ വസ്തുവകകള്‍ ഉണ്ടെന്ന സംശയപ്രകാരം റോബര്‍ട്ട് വദ്രയെ ഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് ഇരുനൂറു ഏക്കറോളം ഭൂമി എഴുപത്തിരണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങി കോടിക്കണക്കിനു രൂപയ്ക്ക് വില്‍പ്പനനടത്തിയതായി കണ്ടെത്തിയതിലാണ് അന്വേഷണം നടക്കുന്നത്.

എന്നാല്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് റോബര്‍ട്ട് വദ്ര ട്വിറ്ററില്‍ ട്വീറ്റ് ഇട്ടിരുന്നു. തന്റെ പ്രായമായ അമ്മയെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്നും റോബര്‍ട്ട് പറഞ്ഞു. അമ്മയ്ക്ക് ഭര്‍ത്താവും മകനും മകളും നഷ്ടപ്പെട്ടതാണെന്നും റോബര്‍ട്ട് വദ്ര ചൂണ്ടിക്കാട്ടി.

എന്നാല്‍ വദ്രയുടെ ട്വീറ്റില്‍ തന്നെ വദ്രയെക്കുറിച്ചുള്ള വന്‍ രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റോബര്‍ട്ട് വദ്രയുടെയും പിതാവിന്‍രെ സഹോദരന്റെയും സഹോദരിയുടെയും മരണങ്ങള്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു സംഭവിച്ചത്. റോബര്‍ട്ട് വദ്രയുടെ പിതാവ് രാജേന്ദ്ര സിംഗിനെ 2009ല്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതൊരു കൊലപാതകമാണെന്നും പറയപ്പെടുന്നു. 2001ല്‍ വദ്രയുടെ സഹോദരിയും കുടുംബവും ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സഹോദരന്‍ റിച്ചാര്‍ഡ് വദ്രയെ 2003ല്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം റോബര്‍ട്ട് വദ്രയെപ്പറ്റി മുന്‍പ് അഴിമതിയാരോപണം നടത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വളരെ അടുത്തയാളാണ്. റോബര്‍ട്ട് വദ്ര മൂന്ന് കൊല്ലം കൊണ്ട് മുന്നൂറൂ കോടി ഉണ്ടാക്കിയെന്ന് കേജ്രിവാള്‍ 2012ല്‍ തെളിവുകളോടെ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക