Image

സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ പരിപാടികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കാനാവില്ലെന്ന്‌ ചെന്നൈ ഹൈക്കോടതി

Published on 13 February, 2019
സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ പരിപാടികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കാനാവില്ലെന്ന്‌  ചെന്നൈ ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കാനാവില്ലെന്ന്‌ ചെന്നൈഹൈക്കോടതി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംസ്ഥാന പരിപാടിയില്‍ ദേശീയ ഗാനം പാടിയില്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്‌.

എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ദേശീയ ഗാനം ആലപിക്കണമെന്ന കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയത്തിന്റെ ഉത്തരവ്‌ മനഃപൂര്‍വ്വം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമം നിര്‍മ്മിക്കണമെന്നായിരുന്നു വെമ്പു എന്നു പേരുള്ള പരാതിക്കാരന്റെ ആവശ്യം.

പ്രസിഡണ്ട്‌, പ്രധാനമന്ത്രി,ഗവര്‍ണര്‍,ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍,മുഖ്യമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംസ്ഥാന തല പരിപാടികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കികൊണ്ട്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേ്‌ന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന്‌ പരാതിക്കാരന്‍ വ്യക്തമാക്കി.

ജനുവരി 27 ന്‌ മധുരയില്‍ എയിംസിന്‌ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തപ്പോള്‍ ദേശീയ ഗാനം ആലപിച്ചില്ലെന്നും ഇത്‌ ചട്ടലംഘനമാണെന്നുമായിരുന്നു പരാതിക്കാരന്‍ പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക