Image

കേരളത്തില്‍ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ സാഹചര്യമില്ല

Published on 13 February, 2019
കേരളത്തില്‍ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ സാഹചര്യമില്ല

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ സാഹചര്യമല്ല കേരളത്തിലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ശബരിമലയിലെ ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ കേരളത്തില്‍ വിശ്വാസത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭക്തര്‍ക്കെതിരെ കേസുകള്‍ എടുക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വാസികള്‍ക്കൊപ്പമെന്ന പറച്ചില്‍ മാത്രം നടത്തി ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസികളുടെ മുന്നണിയാണ് കേരളം ഭരിക്കുന്നതെന്നും അതിനാല്‍ത്തന്നെ ശബരിമലയിലെ ആചാരങ്ങള്‍ കളങ്കപ്പെടുത്താന്‍ ആക്ടിവിസ്റ്റുകള്‍ക്കൊപ്പം നിന്ന് സര്‍ക്കാര്‍ സഹായം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വക്താവ് എംഎസ് കുമാര്‍ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എസ് സുരേഷ് എന്നിവരുള്‍പ്പടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക