Image

ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ സ്ഥലത്ത് പൊലീസ് സ്‌റ്റേഷന്‍ പണിയും

Published on 13 February, 2019
ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ സ്ഥലത്ത് പൊലീസ് സ്‌റ്റേഷന്‍ പണിയും

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ ഭൂമി ഏറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുവാന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി വര്‍ക്കല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണത്തിനായി നല്‍കുന്നത്. അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വില വരുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ് കോണ്‍ഗ്രസ് കുടുംബാംഗമായ അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്ക്, ദിവ്യ എസ് അയ്യര്‍ പതിച്ച്‌ നല്‍കിയത്.

ദിവ്യയുടെ ഭര്‍ത്താവായ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരാണ് ലിജിയുടെ കുടുംബം. എന്നാല്‍, സംഭവം വിവാദമായതിനെ തുടര്‍ന്ന് ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഭൂമി കൈമാറ്റം സ്‌റ്റേ ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക