Image

ബിജെപി എംഎല്‍എയെ പൊതുപരിപാടിയ്‌ക്കിടെ ഭാര്യ മുഖത്തടിച്ചു

Published on 13 February, 2019
ബിജെപി എംഎല്‍എയെ പൊതുപരിപാടിയ്‌ക്കിടെ ഭാര്യ മുഖത്തടിച്ചു
ബിജെപി എംഎഎല്‍യെ പൊതുപരിപാടിയിക്കിടെ മുഖത്തടിച്ച്‌ ഭാര്യ. മഹാരാഷ്ട്രയിലെ എംഎല്‍എയായ രാജു നാരായണ്‍ ടോഡ്‌സമിനെയാണ്‌ നേതാക്കളുടെയും രണ്ടാം ഭാര്യയുടെയും സാന്നിധ്യത്തില്‍ ആദ്യ ഭാര്യ അടിച്ചത്‌.

ചൊവ്വാഴ്‌ച ഒരു കബഡി ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം

ടോണ്‍സമിന്റെ ആദ്യ ഭാര്യയായ അര്‍ച്ചനയാണ്‌ അദ്ദേഹത്തെ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ അടിച്ചത്‌. രണ്ടാം ഭാര്യയായ പ്രിയ ഷിന്‍ഡെയുമായി എംഎല്‍എ പൊതുപരിപാടിയ്‌ക്കെത്തിയതാണ്‌ അര്‍ച്ചനയെ രോഷാകുലയാക്കിയത്‌.

പരിപാടിയിക്കിടെ വേദിയില്‍ കടന്നുചെന്ന അര്‍ച്ചന ടോഡ്‌സമിന്റെ അടുത്ത്‌ ഇരിക്കുന്ന പ്രിയയെയാണ്‌ ആദ്യം മര്‍ദ്ദിച്ചത്‌. ഇത്‌ തടുക്കാന്‍ ചെന്ന ടോഡ്‌സമിനെയും അര്‍ച്ചന അടിയ്‌ക്കുകയായിരുന്നു. അര്‍ച്ചനയ്‌ക്കൊപ്പം ടോഡ്‌സമിന്റെ അമ്മയുമുണ്ടായിരുന്നു.

പൊതുവേദിയിലെ കുടുംബ വഴക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ചില മാധ്യമങ്ങള്‍ പുറത്ത്‌ വിട്ടിരുന്നു.
രണ്ടാമത്തെ ഭാര്യയുമൊത്ത്‌ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയുടെ പ്രവര്‍ത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ്‌ ഉയരുന്നത്‌.

തര്‍ക്കം പരിഹരിക്കാനും ആദ്യ ഭാര്യയ്‌ക്ക്‌ നീതി നല്‍കാനും എംഎല്‍എ തയ്യാറാകണമെന്നാണ്‌ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ആവശ്യം.

ആദ്യ ഭാര്യയായ അര്‍ച്ചന ഒരു ആദിവാസി സ്‌കൂളിലെ ടീച്ചറാണ്‌. എട്ട്‌ വര്‍ഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്‌.

രണ്ട്‌ കുട്ടികളുമിവര്‍ക്കുണ്ട്‌. ടോഡ്‌സമിന്റെ പെരുമാറ്റം ലജ്ജാകരവും മാന്യതയുടെ ലംഘനമാണെന്നും വസന്ത്ര നായിക്‌ ഷെട്ടി സ്വാവലംബന്‍ സമിതി ചെയര്‍മാന്‍ കിഷോര്‍ തിവാരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക