Image

കുറ്റവാളികള്‍ക്ക് ശിക്ഷയും കെവിന് നീതിയും ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ നീനു

കല Published on 13 February, 2019
കുറ്റവാളികള്‍ക്ക് ശിക്ഷയും കെവിന് നീതിയും ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണ്ണീരോടെ നീനു


ധൈര്യപൂര്‍വ്വം ലോകത്തെ നേരിടേണ്ട ദിവസങ്ങളാണ് ഇനി നീനുവിന്‍റെ മുമ്പിലുള്ളത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെന്ന് പരിഗണിക്കപ്പെട്ട കെവിന്‍ കൊലപാതകത്തിന്‍റെ പ്രാഥമിക വാദം ആരംഭിച്ചുകഴിഞ്ഞപ്പോള്‍ സാക്ഷിപട്ടികയില്‍ കെവിനെ ജീവന് തുല്യം സ്നേഹിച്ച നീനുവുണ്ട്. പ്രതികളായി കോടതിമുറിയില്‍ നില്‍ക്കുക സ്വന്തം മാതാപിതാക്കളും സഹോദരനും. ദുരഭിമാനക്കൊലയുടെ പരിധിയില്‍ വരുന്നതുകൊണ്ട് ആറുമാസത്തിനകം വാദം പൂര്‍ത്തിയായി വിധി പറയുമെന്ന പ്രത്യേകതയും കെവിന്‍ കേസിനുണ്ട്. 
ഈ സാഹചര്യത്തിലും തനിക്ക് ജന്മം നല്‍കിയവരോട് ബഹുമാനം ഉണ്ടെന്നും എന്നാല്‍ അവര്‍ തെറ്റുകാരാണെന്നും ഉറപ്പിച്ചു പറയുകയാണ് നീനു. തനിക്കവരോട് സഹതാപമില്ല. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കണം. അതിന് കോടതിയില്‍ സത്യം പറയാന്‍ താന്‍ ഉണ്ടാകും. നിയമത്തിന് മുമ്പില്‍ ഉറച്ച വാക്കുകളോടെ കെവിന്‍റെ നീതിക്കായി സംസാരിക്കാന്‍ കഴിയണമെന്നതാണ് പ്രാര്‍ഥനയെന്നും നീനു പറയുന്നു. 
ഇതരമതവിഭാഗത്തില്‍ പെട്ട നീനുവിനെ കെവിന്‍.പി.ജോസഫ് വിവാഹം കഴിച്ചതോടെ ജാതി വിത്യാസം സംബദ്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോയാണ് ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക