Image

ജയരാജനെതിരായ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങളില്‍; ജയരാജന് ഗൂഡാലോചനയില്‍ കൃത്യമായ പങ്ക്

കല Published on 13 February, 2019
ജയരാജനെതിരായ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങളില്‍; ജയരാജന് ഗൂഡാലോചനയില്‍ കൃത്യമായ പങ്ക്

അരിയില്‍ ഷുക്കൂര്‍ കൊലപാതകത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടിവി രാജേഷ് എം.എല്‍.എയ്ക്കും ഗൂഡാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. 
2012 ഫെബ്രുവരി രണ്ടിനാണ് കേസ് ആസ്പദമായ സംഭവം. ജയരാജന്‍റെയും രാജേഷിന്‍റെയും കാറിന് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഈ സമയത്ത് ഷുക്കീറിനെയും സംഘത്തെയും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ച വിവരം ആശുപത്രിയിലെ പ്രാദേശിക നേതാക്കള്‍ക്ക് ഫോണില്‍ ലഭിച്ചു. തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് പ്രാദേശിക നേതാക്കള്‍ പി.ജയരാജനോടും ടി.വി രാജേഷിനോടും ആരാഞ്ഞു. 315ാം നമ്പര്‍ മുറിയില്‍ ഏതാനും മിനിറ്റുകള്‍ ചര്‍ച്ച ചെയ്ത ശേഷം അവരെ കൈകാര്യം ചെയ്യാന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കി. ഈ വിവരം പ്രാദേശിക നേതാക്കള്‍ ഫോണില്‍ കൈമാറുകയും കൃത്യം നടപ്പാക്കാനായി നേരിട്ട് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. ഇങ്ങനെയാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക