Image

വ്യാജ തൊഴില്‍ വാഗ്ദാനം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍

Published on 13 February, 2019
 വ്യാജ തൊഴില്‍ വാഗ്ദാനം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍). സിയാലിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ പെരുകുന്നതോടെയാണ് സിയാല്‍ അധികൃതര്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സിയാലിന്റെ പേരില്‍ നിരവധി ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് സിയാലിന്റെ മുന്നറിയിപ്പ്. സിയാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സിയാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും അതിനായി തങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജന്‍സികളും തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കില്‍ നിശ്ചിത തുക ഈ ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിന് ലഭിക്കുന്നത്. നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴില്‍ ഒഴിവുകളില്ല. ഭാവിയില്‍ ഒഴിവുണ്ടാകുന്ന സാഹചര്യത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. ംംം.രശമഹ.മലൃീ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകും. എല്ലാ തസ്തികള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ ഒഴിവുകളില്ലാത്ത സാഹചര്യത്തില്‍ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട ലിങ്ക് മരവിപ്പിച്ചിട്ടുണ്ട്. തൊഴില്‍തട്ടിപ്പ് നടത്തിയ ചില ഏജന്‍സികള്‍ക്കെതിരെ സിയാല്‍ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു. ഇത്തരം വാഗ്ദാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ pro@cial.aero എന്ന ഇമെയിലില്‍ അറിയിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക