Image

മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്

Published on 14 February, 2019
മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ കമല ഹാരിസ് താന്‍ മരിവാന വലിച്ചിട്ടുണ്ടെന്ന് ബ്രേക്ഫാസ്റ്റ് ക്ലബിന്റെ മോര്‍ണിംഗ് റേഡിയോ ഷോയില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ സമ്മതിച്ചു. 

വളരെക്കാലം മുമ്പ് കോളജ് കാലത്തായിരുന്നു മരിവാന (കഞ്ചാവ്) ഉപയോഗിച്ചതെന്നും മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ താന്‍ അനുകൂലിക്കുന്നുവെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്ഫഡിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ കാലത്ത് മരിവാന വലിച്ചിരുന്നുവെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമായില്ലന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ ഒബാമ പറഞ്ഞതിനെ പരാമര്‍ശിച്ച് ചിരിയോടെയായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. 

മരിവാന ധാരാളം പേര്‍ക്ക് സന്തോഷം നല്‍കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ ലോകത്ത് നമുക്ക് കൂടുതല്‍ സന്തോഷം വേണം'. കമല ഹാരിസ് പറയുന്നു. 
നിരോധിക്കപ്പെട്ട വസ്തുക്കളുടെ ലിസ്റ്റില്‍ നിന്ന് മരിവാന നീക്കം ചെയ്യുന്നതിനും മരിവാന കൈവശം വച്ചതിന് വംശീയവിവേചനപരമായ അറസ്റ്റുകള്‍ നടത്തുന്ന സ്‌റ്റേറ്റുകളെ ശിക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന, സെനറ്റര്‍ കോറി ബുക്കറുടെ 2017ലെ മാരിവാന ജസ്റ്റിസ് ആക്ടിനെ പിന്തുണക്കുന്നതായും ഹാരിസ് പറഞ്ഞു. ന്യു ജെഴ്‌സിയില്‍ നിന്നുള്ള സെനറ്റര്‍ ബുക്കറും പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ്.

്‌നിലവില്‍ പത്തോളം സ്‌റ്റേറ്റുകളില്‍ മരിവാനയുടെ ഉപയോഗം നിയമവിധേയമാണ്. കൊളറാഡോയും വാഷിംഗ്ടണും 2012 ല്‍ഇതുസംബന്ധിച്ച് നിയമപരിഷ്‌കരണം നടത്തി. ക്ലിന്റണ്‍ ഭരണത്തിലിരുന്നപ്പോള്‍ 25 ശതമാനം പേര്‍ മാത്രമാണ് മരിവാനയുടെ ഉപയോഗത്തെ പിന്തുണച്ചിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം 66 ശതമാനം പേര്‍ മരിവാനയുടെ ഉപയോഗം നിയമപരമാക്കുന്നതിനെ അനുകൂലിക്കുന്നു. 
പൊതുജന പിന്തുണയേറുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് മരിവാനയ്ക്ക് അനുകൂലമായ നിയമനിര്‍മാണത്തെ പിംന്തുണക്കുകയേ മാര്‍ഗമുള്ളൂ. ഡമോക്രാറ്റുകളുടെ മാത്രം കാര്യമല്ലിത്. റിപ്പബ്ലിക്കനായ മുന്‍ സ്പീക്കര്‍ ജോണ്‍ എ ബോയ്‌നര്‍ 2011 വരെ മാരിവാന ഉപയോഗം നിയമപരമാക്കുന്നതിനെ എതിര്‍ത്തിരുന്നുവെങ്കില്‍ ഇന്നദ്ദേഹം അതിനെ പിന്തുണയ്ക്കുന്നവരുടെ മുന്‍നിരയിലാണ്. പ്രസിഡന്റ് ട്രമ്പ് പോലും ഇതിനെതിരെ തീവ്രമായൊരു നിലപാടെടുക്കുന്നില്ലന്നതാണ് ശ്രദ്ധേയം.

പൊതുജനത്തിന്റെ അഭിപ്രായം അനുസരിച്ചാണ് സ്‌റ്റേറ്റ് ലവലിലും മറ്റും നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നിരിക്കെ ഗേ മാരിജിന്റെ കാര്യത്തിലെന്നതുപോലെ ഇവിടെയും നിലപാട് മാറ്റത്തിന് നിര്‍ബന്ധിക്കപ്പെടുകയാണ്.

മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക