Image

ഒക്കലഹോമയില്‍ പെര്‍മിറ്റില്ലാതേയും തോക്ക് കൈവശം വയ്ക്കാം

പി.പി. ചെറിയാന്‍ Published on 14 February, 2019
ഒക്കലഹോമയില്‍ പെര്‍മിറ്റില്ലാതേയും തോക്ക് കൈവശം വയ്ക്കാം
ഒക്കലഹോമ: പെര്‍മിറ്റില്ലാതെ തോക്കു കൈവശം വയ്ക്കാവുന്ന ബില്‍ ഒക്കലഹോമ പ്രതിനിധി സഭ ഫെബ്രുവരി 13 ബുധനാഴ്ച പാസ്സാക്കി.

ഇരുപത്തിഒന്നുവയസ്സിനു മുകളിലുള്ളവര്‍ക്കും, വിമുക്തഭടന്‍മാര്‍ക്കും, സജീവ സേവനത്തിലുള്ളവര്‍ക്കും പതിനെട്ടു വയസ്സിനു മുകളിലാണെങ്കിലും പെര്‍മിറ്റില്ലാതെ തോക്കുകള്‍ കൈവശം സൂക്ഷിക്കാം എന്ന വ്യവസ്ഥയുള്ള 2577 ഹൗസ് ബില്ലാണ് മുപ്പതിനെതിരെ 70 വോട്ടുകള്‍ക്ക് സഭ പാസ്സാക്കിയത്.

കുറ്റവാളികള്‍ക്കും, കുടുംബകലഹ കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്കും. മാനസിക രോഗികള്‍ക്കും, തോക്ക് പെര്‍മിറ്റില്ലാതെ കൈവശം സൂക്ഷിക്കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥകളില്ല.
ഒക്കലഹോമ സിറ്റിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ജോണ്‍ എക്കൊളസാണ് ബില്ലിന്റെ അവതാരകന്‍.

തോക്ക് വാങ്ങിക്കുന്നതിനുള്ള ബാക്ക്ഗ്രൗണ്ട് ചെക്ക്(ഫെഡറല്‍ ഗവണ്‍മെന്റ് നിയമം) നിയമം തുടരുമെന്നും ബി്ല്ലില്‍ പറയുന്നു.
പൗരന്റെ പ്രൈവറ്റ് പ്രോപര്‍ട്ടി റൈറ്റ്‌സ് സംരക്ഷിക്കപ്പെടുമെന്ന സെക്കന്റ് അമന്റ്‌മെന്റ് പ്രാവര്‍ത്തികമാക്കുന്നതാണ് പുതിയ ബില്ലെന്ന് ഹൗസ് സ്പീക്കര്‍ ചാള്‍സ് മെക്കോള്‍ പറഞ്ഞു.

കന്‍സാസ്, മിസ്സോറി, അര്‍ക്കന്‍സാസ് ഉള്‍പ്പെടെ പതിനഞ്ചു സംസ്ഥാനങ്ങളില്‍ ചില നിബന്ധനകളോടെ പെര്‍മിറ്റില്ലാതെ ഫയര്‍ ആം കൈവശം വെക്കുന്ന നിയമം നിലവിലുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബില്ലിന് നിയമപ്രാബല്യം ലഭിക്കും.

ഒക്കലഹോമയില്‍ പെര്‍മിറ്റില്ലാതേയും തോക്ക് കൈവശം വയ്ക്കാംഒക്കലഹോമയില്‍ പെര്‍മിറ്റില്ലാതേയും തോക്ക് കൈവശം വയ്ക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക