Image

ഇമാം ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി; ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കല Published on 14 February, 2019
ഇമാം ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി; ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പാരതിയില്‍ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ള തൊളിക്കാട് മുസ്ലിം ജമാഅത്ത് മുന്‍ ചീഫ് ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇമാം പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമതി നടത്തിയ കൗണ്‍സിലിങ്ങില്‍ മൊഴി നല്‍കി. വൈദ്യ പരിശോധനയിലും പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പ്രദേശത്തേക്ക് പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാമിനെ തൊഴിലുറപ്പിന് ജോലിക്ക് പോയ സ്ത്രീകള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇമാം രക്ഷപെട്ടു. സംഭവം വാര്‍ത്തയായതോടെ ചീഫ് ഇമാം സ്ഥാനത്ത് നിന്ന് ഖാസിമിയെ ജമാഅത്ത് കമറ്റി പുറത്താക്കിയിരുന്നു. 
പലപ്പോഴും തീവ്രഇസ്ലാമിസ്റ്റ് നിലപാടുമായി പോപ്പുലര്‍ ഫ്രെണ്ട് സംഘടനയുടെ വക്താവായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആളാണ് ഖാസിമി. എന്നാല്‍ പീഡനകേസില്‍ പെട്ടതോടെ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ് ഖാസിമി. കാശ്മീരില്‍ തീവ്രഹിന്ദുത്വവാദികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് വേണ്ടി തെരുവുകളില്‍ പ്രസംഗിച്ചു നടന്നിരുന്ന ഇമാം കൂടിയാണ് ഖാസിമി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക