Image

തിരുവനന്തപുരത്ത്‌ മുപ്പത്‌ ലക്ഷത്തിന്റെ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി; രണ്ട്‌ പേര്‍ അറസ്റ്റില്‍

Published on 14 February, 2019
തിരുവനന്തപുരത്ത്‌ മുപ്പത്‌ ലക്ഷത്തിന്റെ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി; രണ്ട്‌ പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിപണിയില്‍ ഏകദേശം മുപ്പതുലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.

മുട്ടത്തറ കമലേശ്വരം ആര്യന്‍ക്കുഴി എആര്‍ഐ 83ല്‍ ഷാജഹാന്‍ ( 50), വിന്‍ഷാദ്‌ (33) എന്നിവരെയാണ്‌ ഷാഡോ പോലീസിന്റെ സഹായത്തോടെ പൂന്തുറ പോലീസ്‌ പിടികൂടിയത്‌.

ചെക്ക്‌ പോസ്റ്റുകള്‍ ഒഴിവാക്കി ഇടവഴികളിലൂടെ തമിഴ്‌ നാട്ടില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപയുടെ പുകയില ഉത്‌പന്നങ്ങളാണ്‌ ഇവര്‍ നാട്ടിലെത്തിക്കുന്നത്‌.

തിരുവനന്തപുരത്തെയും സമീപജില്ലകളിലെയും കച്ചവടക്കാര്‍ക്ക്‌ മൊത്തമായും ചില്ലറയായും വില്‍ക്കുന്നതാണ്‌ ഇവരുടെ രീതി.

ഇരുവരും മിഠായി, ബിസ്‌കറ്റ്‌ എന്നിവയുടെ മൊത്തക്കച്ചവടം നടത്തുന്നതിന്റെ മറവിലായിരുന്നു ലഹരി ഉത്‌പ്പന്നങ്ങളുടെയും കച്ചവടം നടത്തിയിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക