Image

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി

Published on 14 February, 2019
തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: എംഎല്‍എ ആയിട്ടുള്ള താന്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കഴിവും ജനസമ്മിതിയുമുള്ള നിരവധി നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടെന്നും
തെരഞ്ഞെടുപ്പ്‌ വിഷയത്തില്‍ കൂട്ടായ ചര്‍ച്ചയും തീരുമാനവും എടുക്കുമെന്നും ആ തീരുമാനം നല്ലതിനു വേണ്ടിയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹൈക്കമാന്‍ഡ്‌ ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന്‌ പറഞ്ഞ ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാമെന്നും വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക